കോണ്‍ഗ്രസിലെ പോര് മറനീക്കി; നിലമ്പൂരില്‍ വി.വി. പ്രകാശിന്‍െറ കൂറ്റന്‍ ബോര്‍ഡ്
text_fieldsനിലമ്പൂര്‍: നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പോര് മറനീക്കി പുറത്തുവന്നു. സീറ്റ് നിഷേധിക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശിന്‍െറ ചിത്രം ആലേഖനം ചെയ്ത കൂറ്റന്‍ ബോര്‍ഡ് നിലമ്പൂര്‍ നഗരമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു.
സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍െറ പേരിലിറങ്ങിയ ബോര്‍ഡിന്‍െറ തലക്കെട്ട് ‘നേതൃത്വത്തിന് തെറ്റുപറ്റി, അണികള്‍ തിരുത്തി’ എന്നാണ്. ‘ആദര്‍ശ രാഷ്ട്രീയത്തിന്‍െറ അമരക്കാരന്‍ വി.എം. സുധീരന് അഭിവാദ്യം’ എന്നും സുധീരന്‍െറ ചിത്രത്തോടൊപ്പം ബോര്‍ഡിലുണ്ട്. നിലമ്പൂര്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് മുന്നിലായി സി.എന്‍.ജി റോഡരികിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘നെറികെട്ട രാഷ്ട്രീയത്തിനെതിരെ നേരിന്‍െറ പോരാട്ടം’ എന്നാണ് ബോര്‍ഡിലെ അവസാന വരികള്‍. ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു.
പട്ടികയില്‍ അവസാനംവരെ ഉണ്ടായിരുന്ന വി.വി. പ്രകാശിനെ തഴഞ്ഞ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസുകാരില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട വി.വി. പ്രകാശ് ഡല്‍ഹിയില്‍നിന്ന് നിലമ്പൂരിലത്തെിയപ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ സ്വീകരണമാണ് ഒരുക്കിയത്. സ്വീകരണ സമയത്ത് പ്രകാശിനെ പിന്തുണച്ച വി.എം. സുധീരന് അനുകൂലമായും ഷൗക്കത്തിനെ പിന്തുണച്ച എ.കെ. ആന്‍റണിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെയും മുദ്രാവാക്യമുയര്‍ന്നു.
29 വര്‍ഷം തുടര്‍ച്ചയായി നിലമ്പൂരിന്‍െറ എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദ് പടിയിറങ്ങുമ്പോള്‍ മകന്‍ ഷൗക്കത്തിനെ പിന്‍ഗാമിയാക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും രഹസ്യമായും പരസ്യമായും രംഗത്തുവന്നിരുന്നു.
കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശിന് വേണ്ടി അവര്‍ വാദിക്കുകയും ചെയ്തു. നേതൃത്വം ഇടപെട്ട് രംഗം ശാന്തമാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, പ്രവര്‍ത്തകര്‍ക്കിടയിലെ എതിര്‍പ്പ് നിലനിന്നതിനാലാണ് പതിനായിരത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷത്തിന് ഇടത് സ്വതന്ത്രന്‍ പി.വി. അന്‍വര്‍ വിജയിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് പരാജയകാരണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദലി കഴിഞ്ഞ ദിവസം പരസ്യമായി പറയുകയും ചെയ്തു. കുത്തക സീറ്റ് നഷ്ടപ്പെടാനിയായ സാഹചര്യം പാര്‍ട്ടി ഗൗരവമായി കാണുന്നുണ്ട്. പരാജയ കാരണം അന്വേഷിക്കുമ്പോള്‍ പോര് രൂക്ഷമാകാനും ഇട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.