പേഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി നിജപ്പെടുത്തും
text_fieldsതിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി നിജപ്പെടുത്താന്‍ എല്‍.ഡി.എഫില്‍ ധാരണ. പേഴ്സനല്‍ സ്റ്റാഫില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് മാനദണ്ഡവും നിശ്ചയിച്ചു. ഞായറാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതിയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുടെയും പേഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണം 25ല്‍ കൂടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ പേഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണം 30 ആയിരുന്നു.
2006ലെ എല്‍.ഡി.എഫ് സര്‍ക്കാറില്‍ ആദ്യം 21 അംഗ പേഴ്സനല്‍ സ്റ്റാഫിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീടത് 28 ആയി ഉയര്‍ന്നു. പിണറായി വിജയന്‍െറ നേതൃത്വത്തില്‍ അധികാരത്തില്‍വരുന്ന സര്‍ക്കാര്‍ മാതൃകയാക്കണമെന്ന നിലപാടാണ് എല്‍.ഡി.എഫ് യോഗത്തിലുണ്ടായത്. ധാരാളിത്തത്തിന്‍െറ പേരിലടക്കം തുടക്കംമുതല്‍ ആക്ഷേപങ്ങള്‍ക്ക് വിധേയമാകാന്‍ പാടില്ളെന്നും പ്രതിച്ഛായ കാത്തുസൂക്ഷിക്കണമെന്നുമാണ് നിലപാട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രിയുടേതടക്കം പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ ആരോപണവിധേയരായി രാജിവെക്കേണ്ടിവന്നതും കേസുകളില്‍ കുടുങ്ങിയതും മുന്‍നിര്‍ത്തി മാനദണ്ഡം നിശ്ചയിക്കാനും ധാരണയായി.
പേഴ്സനല്‍ സ്റ്റാഫായി നിയമിക്കപ്പെടുന്നവര്‍ കളങ്കിതരാവാന്‍ പാടില്ല. സ്വഭാവശുദ്ധിയുള്ളവരും അഴിമതി ആരോപണങ്ങളിലും മറ്റ് ആക്ഷേപങ്ങളിലും ഉള്‍പ്പെട്ടവരാകരുത് എന്ന് ഉറപ്പുവരുത്തണം.അതേസമയം, ആര്‍.എസ്.പി, കേരളാ കോണ്‍ഗ്രസ് -ജെ എന്നീ കക്ഷികള്‍ എല്‍.ഡി.എഫ് വിട്ടതിനെ തുടര്‍ന്ന് ഒഴിവുവരുന്ന ജലസേചനം, പൊതുമരാമത്ത്, തൊഴില്‍ എന്നീ വകുപ്പുകള്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ധാരണയിലത്തെും.
2006 ലെ വി.എസ്. മന്ത്രിസഭയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന റവന്യൂ, കൃഷി, സിവില്‍ സപൈ്ളസ്, വനം എന്നീ വകുപ്പുകള്‍ക്ക് പുറമേ പൊതുമരാമത്ത്, ജലസേചന വകുപ്പുകളില്‍ ഒന്ന് ലഭിക്കണമെന്ന നിലപാടാണ് സി.പി.ഐ നേതൃത്വത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.