വകുപ്പുകൾ ധാരണയായി: ആഭ്യന്തരം പിണറായിക്ക്; വ്യവസായം ഇ.പി ജയരാജന്
text_fieldsതിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പൊതുഭരണവും ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. തോമസ് െഎസക് (ധനം), ഇ.പി ജയരാജൻ (വ്യവസായം, െഎടി), ജി.സുധാകരൻ (പൊതുമരാമത്ത്), എ.കെ ബാലൻ (തദ്ദേശസ്വയംഭരണം, പട്ടികവർഗം), കടകംപള്ളി സുരേന്ദ്രൻ (വൈദ്യുതി), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), ടി.പി രാമകൃഷ്ണൻ (തൊഴിൽ, എക്സൈസ്), കെ.ടി ജലീൽ (ടൂറിസം), കെ.കെ ശൈലജ (ആരോഗ്യം), എ.സി മൊയ്തീൻ (സഹകരണം) മേഴ്സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം), എന്നിങ്ങനെയാണ് വകുപ്പുകൾ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ചേരുന്ന സംസ്ഥാന സമിതി വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാമെടുക്കും.
പിണറായി, തോമസ് ഐസക്, എ.കെ. ബാലന്‍, ജി. സുധാകരന്‍ എന്നിവര്‍ക്ക് മാത്രമാണ് ഭരണരംഗത്ത് മുന്‍പരിചയമുള്ളത്. 1998 ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടും മുമ്പ് 1996 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ രണ്ടുവര്‍ഷത്തോളം ഊര്‍ജ, സഹകരണ വകുപ്പിന്‍െറ ചുമതല പിണറായിക്കായിരുന്നു. ഐസക് 2006 ലെ വി.എസ് മന്ത്രിസഭയില്‍ ധനകാര്യം, പൊതുമരാമത്ത് എന്നിവയുടെയും ജി. സുധാകരന്‍ ദേവസ്വം, സഹകരണം എ.കെ. ബാലന്‍ ഊര്‍ജം പട്ടികജാതി-വര്‍ഗ വകുപ്പുകളുടെയും ചുമതല വഹിച്ചിരുന്നു. ബാക്കിയുള്ളവര്‍ ആദ്യമായാണ് ഭരണരംഗത്തേക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.