കണ്ണൂരിൽ മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു
text_fieldsശ്രീകണ്ഠപുരം (കണ്ണൂര്‍): ചെങ്ങളായി കടവില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചെങ്ങളായി കോട്ടപ്പറമ്പിലെ ലോഡിങ് തൊഴിലാളി ചെരുവില്‍ ഹൗസില്‍ മുരളിയുടെ മക്കളായ അമല്‍ ബാബു (14), അതുല്‍ കൃഷ്ണ (12), ചേരന്‍കുന്നില്‍ തട്ടുകട നടത്തുന്ന പാറമ്മല്‍ പുതിയപുരയില്‍ ഹനീഫയുടെ മകന്‍ ഹാഫിസ് (14) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ദുരന്തം. പുഴയിലെ തൈകടവിന് സമീപം ജപ്പാന്‍ കുടിവെള്ള പൈപ്പിന്‍െറ പാലത്തിന് താഴെയായി കൂട്ടുകാരായ ഹാഫിസും ജിത്തുവും അമലും അതുലും കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ സഹോദരങ്ങളായ അമലും അതുലും പിന്നാലെ ഹാഫിസും ഒഴുക്കില്‍പെട്ട് മുങ്ങിതാഴ്ന്നു. ദുരന്തം മനസ്സിലാക്കിയ ജിത്തു കരയിലേക്ക് കയറി സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയത്തെിയ നാട്ടുകാരും മണല്‍ വാരല്‍ തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. നേരത്തേ ഒട്ടേറെപേരുടെ ജീവന്‍ അപഹരിച്ച പുഴയുടെ ഈ ഭാഗത്ത് നല്ല ആഴവും ചുഴിയും ഉണ്ടായിരുന്നു.
ശ്രീകണ്ഠപുരം പൊലീസും തളിപ്പറമ്പില്‍നിന്ന് അഗ്നിശമന സേനയും പിന്നീട് തിരച്ചിലിന് എത്തി. ഏറെ നേരത്തിന് ശേഷം ചെങ്ങളായി തൂക്കുപാലത്തിന് സമീപം ആദ്യം രണ്ടുപേരെയും പിന്നീട് മൂന്നാമനെയും നാട്ടുകാരും മണല്‍ വാരല്‍ തൊഴിലാളികളും ചേര്‍ന്ന് കണ്ടത്തെി കരക്കത്തെിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മൂവരെയും രക്ഷിക്കാനായില്ല.
അമല്‍ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥിയാണ്. നിടുവാലൂര്‍ എ.യു.പി സ്കൂള്‍ ഏഴാംതരം വിദ്യാര്‍ഥിയായ അതുല്‍ ഇത്തവണ എട്ടാംതരം പ്രവേശത്തിന് പോകാനിരിക്കുകയാണ്. ഹാഫിസ് കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥിയാണ്. രജനിയാണ് അമലിന്‍െറയും അതുലിന്‍െറയും മാതാവ്. സഹോദരന്‍: അശ്വന്ത് (ചെങ്ങളായി മാപ്പിള എല്‍.പി സ്കൂള്‍). സൗദത്താണ് ഹാഫിസിന്‍െറ മാതാവ്. സഹോദരി: ലുബിന.
മൂവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ കോട്ടപ്പറമ്പ് മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലത്തെിച്ച് വൈകീട്ടോടെ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.