സ്കൂള്‍ പ്രവേശനോത്സവ ഗാനം പി. ജയചന്ദ്രന്‍ പാടും
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവ ഗാനം പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ ആലപിക്കും.അക്ഷരസൂര്യനുദിച്ചു നമുക്കിന്നറിവിന്നുത്സവഘോഷം ...... പുസ്തകമധുരം നുകരാമിനിയും പൂമ്പാറ്റകളായ് പാറാം...... എന്നു തുടങ്ങുന്ന ഗാനം സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനോത്സവദിനത്തില്‍ കുട്ടികള്‍ ആലപിക്കും. ജയചന്ദ്രനോടൊപ്പം കുട്ടികളും പാട്ട് പാടുന്നുണ്ട്. അധ്യാപകനായ ശിവദാസ് പുറമേരിയാണ് ഗാനം രചിച്ചത്. സംഗീതം മണക്കാല ഗോപാലകൃഷ്ണന്‍, നിര്‍മാണം സര്‍വശിക്ഷാഅഭിയാന്‍ മീഡിയാ വിഭാഗം. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മയുടെ നേതൃത്വത്തിലെ കമ്മിറ്റിയാണ് ഗാനം തെരഞ്ഞെടുത്തത്. മികച്ച നിലവാരം പുലര്‍ത്തിയ ഗാനങ്ങള്‍ സര്‍വശിക്ഷാ അഭിയാന്‍ പ്രസിദ്ധീകരണമായ ‘മികവ്’ സ്പെഷല്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കും.തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാന പ്രവേശനോത്സവം. എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടക്കും. സര്‍വശിക്ഷാ അഭിയാന്‍െറ നേതൃത്വത്തില്‍ ബ്ളോക്, ജില്ലാതല പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.