അനിരുദ്ധന്‍ മുഖ്യമന്ത്രിയെ അട്ടിമറിച്ചത് ഒറ്റച്ചിത്രത്തിലൂടെ
text_fieldsആറ്റിങ്ങല്‍: 1965ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരരംഗത്ത് വന്നത് അന്നത്തെ മുഖ്യമന്ത്രി ആര്‍. ശങ്കര്‍. മുഖ്യമന്ത്രിയെ നേരിടാന്‍ സി.പി.എം നിയോഗിച്ച അനിരുദ്ധനാകട്ടെ ചൈനീസ് ചാരനെന്ന് ആരോപിക്കപ്പെട്ട് ജയിലിലാണ്. പ്രചാരണരംഗത്തിറങ്ങാന്‍ നിവൃത്തിയില്ല. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ എല്ലാ സ്രോതസ്സുകളുടേയും പിന്തുണയില്‍ പ്രചാരണരംഗത്ത് ശക്തമായി. ഇതിനെ സി.പി.എം പ്രതിരോധിച്ചത് അനിരുദ്ധന്‍െറ ഒരു ചിത്രംകൊണ്ടാണ്.
പേരൂര്‍ക്കട ദിവാകരന്‍ എന്ന ചിത്രകാരന്‍ വരച്ച അനിരുദ്ധന്‍ ജയിലഴികള്‍ക്കുള്ളില്‍ തൊഴുകൈകളോടെ നില്‍ക്കുന്ന ചിത്രം. ഉന്തുവണ്ടിയില്‍ ഈ ചിത്രം സ്ഥാപിച്ച് മണ്ഡലത്തിലുടനീളം കൊണ്ടുനടന്നായിരുന്നു പ്രചാരണം. വാമനപുരം നദിയിലും കായലിലും വള്ളത്തില്‍ ചിത്രം സ്ഥാപിച്ചായിരുന്നു പര്യടനം. സ്ഥാനാര്‍ഥിക്ക് പകരം ചിത്രത്തിന് സ്വീകരണം നല്‍കി. ആ ഒറ്റച്ചിത്രം ഉയര്‍ത്തിയ ജനവികാരം വിവരണാതീതമായിരുന്നു. ഫലം വന്നപ്പോള്‍ അനിരുദ്ധന് അട്ടിമറി വിജയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.