കൈക്കൂലി കേസില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് തടവും പിഴയും
text_fieldsകോഴിക്കോട്: റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈക്കൂലി കേസില്‍ തടവും പിഴയും. പാലക്കാട് ഷൊര്‍ണ്ണൂര്‍ കവലപ്പാറ മാനന്നൂര്‍ അത്തിപ്പറ്റ വീട്ടില്‍ എ. ബാലഗോപാലനാണ് (63) കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. പ്രകാശ് രണ്ടു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചത്. അഴിമതി നിരോധ നിയമം 7, 13 (1) (ഡി ) വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴ അടച്ചില്ളെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പ്രതി തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ ഗ്രേഡ് വണ്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരിക്കെ എടപ്പാള്‍ കോലളമ്പ് വാകയില്‍ വീട്ടില്‍ അബ്ദുല്‍ സമദില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ശിക്ഷ. പരാതിക്കാരന്‍െറ ബന്ധുവിന്‍െറ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ ആദ്യം 2000 രൂപയും പിന്നീട് 750 രൂപയാക്കി കുറച്ച് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട പരാതിയില്‍ മലപ്പുറം വിജിലന്‍സ് ഡിവൈ. എസ്.പി ആയിരുന്ന ടി.ജെ. ജോഷി ജോസഫാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പരാതിക്കാരന്‍ നല്‍കിയ വിജിലന്‍സ് അടയാളപ്പെടുത്തിയ നോട്ടുകള്‍ തിരൂര്‍ മുനിസിപ്പല്‍ ഓഫിസിലെ മുറിയില്‍വെച്ച് ബാലഗോപാലന്‍ കൈപ്പറ്റുകയും മേശ വലുപ്പില്‍ നിക്ഷേപിക്കുകയും ചെയ്തു. മേശവലുപ്പില്‍നിന്നും കൈക്കൂലി പണം കണ്ടത്തെിയതിനെ തടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.2006 ആഗസ്റ്റില്‍ അന്നത്തെ ഡിവൈ.എസ്.പി ആയിരുന്ന പി. അബ്ദുല്‍ ഹമീദ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി 10 സാക്ഷികളെയും 31 രേഖകളും നാല് തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. വിചാരണക്കിടെ പരാതിക്കാരന്‍ കൂറുമാറിയിരുന്നെങ്കിലും പ്രതി കൈക്കൂലി ചോദിച്ചതും വാങ്ങിയതും പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞതായി കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ഒ. ശശി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.