പെരിയാര്‍ മലിനീകരണം; ശ്രീശക്തി പേപ്പര്‍മില്‍ അടച്ചുപൂട്ടാന്‍ വീണ്ടും നോട്ടീസ് നല്‍കും
text_fieldsകളമശ്ശേരി: പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാത്തതിനത്തെുടര്‍ന്ന് എടയാറിലെ ശ്രീശക്തി പേപ്പര്‍മില്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കും. ചൊവ്വാഴ്ച നോട്ടീസ് കൈമാറും. ഏലൂര്‍ നഗരസഭയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിളിച്ചുചേര്‍ത്ത സംയുക്ത ജനകീയ സമിതി യോഗത്തിലാണ് തീരുമാനം.
പെരിയാറില്‍ അടിക്കടി ഉണ്ടായ മലിനീകരണവും മത്സ്യക്കുരുതിയും മൂലം ഉയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് രൂപവത്കരിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ജനകീയ അന്വേഷണ സമിതി റിപ്പോര്‍ട്ടിന്‍മേലാണ് തീരുമാനമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാര്‍ കെ.സജീവന്‍ പറഞ്ഞു. പാതാളം ബണ്ടിന് സമീപം ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയിലെ പുഴ മലിനീകരണത്തെ തുടര്‍ന്ന് ഈ മാസം നാലിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിരുന്നു.
രണ്ട് ദിവസത്തിനകം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഇതിനിടെ പുഴ വീണ്ടും മലിനമായി. മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാനും തുടങ്ങി. അതോടെ ഏലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിജി ബാബുവിന്‍െറ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലത്തെി ഓഫിസ് ഉപരോധിച്ചു. തുടര്‍ന്ന് ഒമ്പതിന് പി.സി.ബി, പൊലീസ്, നഗരസഭ, പരിസ്ഥിതി പ്രവര്‍ത്തകര്‍ അടങ്ങിയ ജനകീയ സമിതി ശ്രീശക്തിയിലത്തെി പരിശോധിച്ചപ്പോള്‍ പല ന്യൂനതകളും കണ്ടത്തെി. ഈ ന്യൂനതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കി. ഇതനുസരിച്ച് സമിതി തിങ്കളാഴ്ച കമ്പനിയിലത്തെി പരിശോധിച്ചു.
എന്നാല്‍. ബോര്‍ഡ് നിര്‍ദേശിച്ച 11 കാര്യങ്ങളില്‍ ഒന്നൊഴികെ ഒരു കാര്യവും പരിഹരിച്ചില്ളെന്ന് ചെയര്‍മാന്‍ കെ.സജീവന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കാനുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.