സുധീരനെതിരെ ഒളിയമ്പെയ്ത് കെ. ബാബു
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ പരോക്ഷവിമര്‍ശവുമായി മുന്‍മന്ത്രി കെ. ബാബു. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തന്നെ മോശക്കാരനായി ചിത്രീകരിച്ചതാണ് പരാജയകാരണമെന്നും ഇതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥി എന്ന ആരോപണമാണ് ഇടതുപക്ഷവും എന്‍.ഡി.എയും തനിക്കെതിരെ ഉന്നയിച്ചത്. അതിനുകാരണം സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ ചിലര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളാണ്. പാര്‍ട്ടിക്ക് വേണ്ടാത്തവരെ ജനങ്ങള്‍ക്ക് വേണോയെന്നാണ് പ്രതിപക്ഷം ചോദിച്ചത്. ഇതു ജനങ്ങളുടെ മനസ്സില്‍ ആശങ്ക സൃഷ്ടിച്ചു.
ഇടതുതട്ടകമായിരുന്ന തൃപ്പൂണിത്തുറയില്‍ താന്‍ വിജയിച്ചിരുന്നത് വ്യക്തിബന്ധങ്ങള്‍കൊണ്ടായിരുന്നു. ആ ബന്ധങ്ങള്‍ ഇല്ലാതാക്കിയത് പാര്‍ട്ടി നേതൃത്വം തന്നെയാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ തെറ്റുപറ്റിയിട്ടില്ല. അതില്‍ നഷ്ടം സംഭവിച്ചവരും തനിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അവരുടെ നയം വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, മദ്യനയത്തിന്‍െറ പേരില്‍ തന്നെയും യു.ഡി.എഫ് സര്‍ക്കാറിനെയും മുള്‍മുനയില്‍ നിര്‍ത്തിയ വ്യക്തികളെയും സംഘടനകളെയുമൊന്നും ഇപ്പോള്‍ കാണാനില്ളെന്നും ബാബു പറഞ്ഞു. തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിനുമുമ്പാണ് ബാബു മാധ്യമങ്ങളെ കണ്ടത്. തിങ്കളാഴ്ച ബാബു തന്‍െറ ഒൗദ്യോഗിക വസതി ഒഴിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.