കമ്യൂണിസ്റ്റ് പാരമ്പര്യമുയര്‍ത്തി തിലോത്തമന്‍
text_fieldsആലപ്പുഴ: ഒന്നര പതിറ്റാണ്ടിനുശേഷം ചേര്‍ത്തലക്ക് ഒരു മന്ത്രി. അതും ചേര്‍ത്തലയുടെ കമ്യൂണിസ്റ്റ് പാരമ്പര്യം ഉയര്‍ത്തിയ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന നേതാവ്. പി. തിലോത്തമന്‍ എന്ന കമ്യൂണിസ്റ്റ്കാരന്‍െറ മന്ത്രിസ്ഥാന ലബ്ധി അപ്രതീക്ഷിതവും അതേസമയം, ആഹ്ളാദജനകവുമാണ് നാട്ടുകാര്‍ക്ക്. തൊഴിലാളി കുടുംബത്തില്‍നിന്ന് വളര്‍ന്ന് സി.പി.ഐയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായ ആദ്യകാലം. പിന്നീട് മാതൃസംഘടനയുടെ ജില്ലയിലെ അമരക്കാരനായി. പരാജയം അറിയാതെ ഹാട്രിക് വിജയത്തിലത്തെി.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ വയലാര്‍ രവിക്കും എ.കെ. ആന്‍റണിക്കും ശേഷം ചേര്‍ത്തലക്ക് കൈവന്ന മന്ത്രിസ്ഥാനമാണ് തിലോത്തമനിലൂടെ പൂവണിയുന്നത്. മിതഭാഷിയും അതേസമയം, ഏല്‍പിക്കുന്ന ജോലി ആത്മാര്‍ഥമായി ചെയ്യുകയും പാര്‍ട്ടി മൂല്യങ്ങളിലൂടെ നീങ്ങുകയും ചെയ്യുന്ന യഥാര്‍ഥ കമ്യൂണിസ്റ്റുകാരനാണ് തിലോത്തമന്‍. ഒറ്റനോട്ടത്തില്‍ പരുക്കനെന്നോ സഹൃദയനല്ളെന്നോ തോന്നും. അടുത്തിടപഴകുമ്പോള്‍ അടുപ്പക്കാരനായി മാറുമെന്നതാണ് സവിശേഷതയായി പ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തവണത്തെ വിജയം ഏറെ കഠിനാധ്വാനം ചെയ്ത് നേടിയതാണ്. തിലോത്തമന്‍ അല്ലായിരുന്നെങ്കില്‍ സി.പി.ഐക്ക് സീറ്റ് നഷ്ടപ്പെടുമായിരുന്നു എന്ന വിലയിരുത്തലുമുണ്ട്.
ചേര്‍ത്തല തെക്ക് കുറുപ്പന്‍കുളങ്ങര വട്ടത്തറയില്‍ പരേതരായ പരമേശ്വരന്‍െറയും ഗൗരിയുടെയും മകനാണ്. പ്രായം 58. കുറുപ്പന്‍കുളങ്ങര ഉഷസിലാണ് താമസം. ചേര്‍ത്തല തെക്ക് ഗവ. ഹൈസ്കൂള്‍, അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി സ്കൂള്‍, ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ്, ചേര്‍ത്തല എസ്.എന്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. സാമ്പത്തിക ശാസ്ത്ര ബിരുദധാരി. 1977ലാണ് സി.പി.ഐ അംഗമായത്. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2012 മുതല്‍ സി.പി.ഐ ജില്ലാ സെക്രട്ടറി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.
കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ്, ചേര്‍ത്തല താലൂക്ക് ചത്തെുതൊഴിലാളി യൂനിയന്‍, ചേര്‍ത്തല കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂനിയന്‍, കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ എംപ്ളോയീസ് യൂനിയന്‍ എന്നിവയുടെ പ്രസിഡന്‍റും തീരദേശ മത്സ്യ ചുമട്ടുതൊഴിലാളി യൂനിയന്‍, കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവയുടെ താലൂക്ക് പ്രസിഡന്‍റും ആയി പ്രവര്‍ത്തിക്കുന്നു. സി.കെ. ചന്ദ്രപ്പനുശേഷം ചേര്‍ത്തലയില്‍ സി.പി.ഐയുടെ ജനപ്രതിനിധി വരുന്നത് തിലോത്തമനിലൂടെയാണ്. ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് വി. ഉഷയാണ് ഭാര്യ. വിദ്യാര്‍ഥികളായ അമൃത, അര്‍ജുന്‍ മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.