എന്‍.സി.പിയില്‍ നിന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിയാകും
text_fieldsതിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയിലേക്ക് എന്‍.സി.പി.യില്‍ നിന്ന് ഏ.കെ ശശീന്ദ്രന്‍ മന്ത്രിയാകും .എന്‍.സി.പി സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി സ്ഥാനം പങ്കിട്ടെടുക്കുമെന്നുള്ള വാര്‍ത്ത ഉഴവൂര്‍ വിജയന്‍ തള്ളി .എലത്തൂരില്‍ നിന്നുള്ള എം.എല്‍.എയായ എ.കെ ശശീന്ദ്രന്‍ കണ്ണൂര്‍ ചൊവ്വ സ്വദേശിയാണ്.
പാര്‍ട്ടി ഏല്‍പ്പിച്ച കാര്യം ഉത്തരവാദിതത്തോടെ ചെയ്യുമെന്നും മന്ത്രി സ്ഥാനം നല്‍കിയതിന് പാര്‍ട്ടിയോട് അളവുറ്റ നന്ദിയുണ്ടെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഒരു വ്യത്യസ്തമായ മേഖലയാണെന്നും ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എഴുപതുകാരനായ നിയുക്ത മന്ത്രി പറഞ്ഞു.
കുട്ടനാടില്‍ നിന്നുള്ള തോമസ് ചാണ്ടി മന്ത്രിസഭയിലെ എന്‍.സി.പി പ്രതിനിധിയാവുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. മന്ത്രി പദത്തിന് വേണ്ടി ശശീന്ദ്രനും രംഗത്ത് വന്നതോടെ മന്ത്രി സ്ഥാനം പങ്കിട്ടെടുക്കാന്‍ ധാരണ ഉരുത്തിരിഞ്ഞ് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ശശീന്ദ്രന്‍ നിഷേധിച്ചു. എന്‍.സി.പിക്ക് രണ്ട് എം.എല്‍.എമാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.