പിണറായിക്കും മന്ത്രിമാർക്കും ആശംസകളുമായി വി.എസ്
text_fieldsകോഴിക്കോട്: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ആശംസകൾ നേർന്ന് മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. ഐശ്വര്യ പൂർണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണമായ ജനപങ്കാളിത്തത്തോടെ എൽ.ഡി.എഫ് മന്ത്രിസഭക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാറിനെതിരെ ഭീക്ഷണിയുടെ സ്വരം മുഴക്കി ചില കേന്ദ്രമന്ത്രിമാർ രംഗത്ത് വന്നിട്ടുണ്ട്. പുരോഗമന സർക്കാറിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ കൂട്ടം. നമ്മൾ സദാ ജാഗരൂഗരായിരിക്കുമെന്നും വി.എസ് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അഭിവാദ്യങ്ങൾ ! മികച്ച തുടക്കം.
നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പുതിയ സർക്കാറിന്‍റെ നയസമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ സ്വാഗതാർഹങ്ങളാണ്. മികച്ച തുടക്കമായി ഞാൻ ഇതിനെ കാണുന്നു. നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാർക്കും എന്‍റെ അഭിവാദ്യങ്ങൾ. ഐശ്യര്യ പൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജനപങ്കാളിത്തത്തോടെ ഇവർക്ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്രമന്ത്രിമാർ രംഗത്ത് വന്നിട്ടുണ്ട്. ഒരു പുരോഗമന സർക്കാറിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ കൂട്ടം. നമ്മൾ സദാ ജാഗരൂഗരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.