‘മന്ത്രി മന്ദിരത്തിലേക്ക് താമസം മാറ്റാന്‍ മോഹമില്ല’
text_fieldsപുനലൂര്‍: വീട് പൂട്ടിയിട്ട് തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിലേക്ക് താമസംമാറ്റാന്‍ നിയുക്ത മന്ത്രി അഡ്വ.കെ. രാജുവിന്‍െറ ഭാര്യ ഷീബക്ക് തെല്ലും താല്‍പര്യമില്ല. അടുക്കളത്തോട്ടം ഉള്‍പ്പെടെ കൃഷി പരിപാലിച്ചും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചും നാട്ടില്‍തന്നെ ഒതുങ്ങിക്കൂടാനാണിഷ്ടം. കൊല്ലം ഇരവിപുരം ആനന്ദവിലാസം വീട്ടില്‍ ടാറ്റ ടീ കമ്പനി മാനേജരായിരുന്ന ഭഗീരഥന്‍െറയും സരസമ്മയുടെയും ആറ് മക്കളില്‍ നാലാമത്തെയാളായ ഷീബയും രാജുവും തമ്മിലെ വിവാഹം 1987 ഫെബ്രുവരി 11നായിരുന്നു. ഷീബ അന്ന് പുനലൂരില്‍ ജലവിഭവ വകുപ്പില്‍ അസി. എന്‍ജിനീയറും രാജു പുനലൂരിലെ അഭിഭാഷകനും സി.പി.ഐയുടെ നേതാവും.
എന്തൊക്കെ പ്രശ്നങ്ങള്‍ അലട്ടിയാലും വീട്ടിലും ബന്ധുക്കളോടും മറ്റും സൗമ്യമായി പെരുമാറുന്നയാളാണ് രാജുവെന്ന് ഷീബ സാക്ഷ്യപ്പെടുത്തുന്നു. പൊതു പ്രവര്‍ത്തന കാര്യങ്ങള്‍ വീട്ടില്‍ ചര്‍ച്ചചെയ്യാറില്ല. ഒരു കാര്യത്തിലും കടുംപിടിത്തമില്ല. കൂടുതല്‍ സംസാരിക്കുന്ന പ്രകൃതമല്ല. എന്നാല്‍, വീട്ടുകാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നത്. മക്കളുടെയും അഭിപ്രായം മാനിക്കും. ബന്ധുക്കളുടെ വീടുകളില്‍ വിശേഷങ്ങള്‍ക്ക് പോകാന്‍ എത്ര തിരക്കുണ്ടെങ്കിലും സമയം കണ്ടത്തെുമെന്നും അവര്‍ പറഞ്ഞു.
പുനലൂര്‍ കോടതിയില്‍ അഭിഭാഷകനായതോടെ സി.പി.ഐയുടെ നേതൃസ്ഥാനത്തേക്ക് എത്തി. ജലവിഭവ വകുപ്പില്‍നിന്ന് സൂപ്രണ്ടിങ് എന്‍ജിനീയറായി വിരമിച്ച ബി. ഷീബയാണ് ഭാര്യ. മക്കള്‍: ഋത്വിക്രാജ് (തിരുവനന്തപുരം ടെക്നോപാര്‍ക്), നിഥിന്‍രാജ് (മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥി). മരുമകള്‍: രമ്യ (ഗെസ്റ്റ് ലെക്ചറര്‍ ശ്രീചിത്ര എന്‍ജിനീയറിങ് കോളജ്, തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.