സൗമ്യസാന്നിധ്യമായി എ.കെ. ശശീന്ദ്രന്‍
text_fieldsകക്കോടി: 1962ല്‍ കെ.എസ്.യു.വിലൂടെ ജനങ്ങളിലേക്കിറങ്ങിയ എ.കെ. ശശീന്ദ്രന്‍ മുഖം കൊടുത്തത് നിരവധി സങ്കീര്‍ണഘട്ടങ്ങള്‍ക്കായിരുന്നു. ഒളിച്ചോട്ടം ഒരിക്കല്‍പോലും രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്നില്ല അദ്ദേഹത്തിനെന്ന് രാഷ്ട്രീയ ചരിത്രം അടിവരയിടുന്നു. എല്ലാറ്റിനെയും താല്‍ക്കാലിക പ്രതിസന്ധികളായാണ് ശശീന്ദ്രന്‍ വിലയിരുത്തുന്നത്. തന്‍െറ വിജയങ്ങള്‍ക്കെല്ലാം ഒരു രഹസ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. പരിഭവങ്ങളില്ലാതെ കുടുകുടാ ചിരി മാത്രം വിളമ്പുന്ന സഹധര്‍മിണി അനിത കൃഷ്ണന്‍. 1981 ജൂലൈ 19ന് കൂടെ കൂട്ടിയതിനുശേഷം തനിക്ക് കരുത്ത് പകരുന്നത് ഭാര്യയാണെന്ന് അദ്ദേഹം പറയുന്നു.
ഓര്‍ക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസിലെ പ്രിന്‍സിപ്പലായി പിരിഞ്ഞ കൂത്തുപറമ്പുകാരി അനിത ടീച്ചര്‍ക്ക് എ.കെ. ശശീന്ദ്രനോടൊപ്പം തിരുവനന്തപുരത്തുണ്ടാകുമെന്ന ഉറപ്പേ ഇപ്പോള്‍ തരാനുള്ളൂ. തന്‍െറ സമ്മര്‍ദങ്ങളെല്ലാം നിഷ്പ്രഭമാക്കുന്നത് പത്നിയുടെ സൗമ്യഭാവമാണെന്ന് തുറന്നുപറയാന്‍ ശശീന്ദ്രന് മടിയേതുമില്ല. എ.കെ. ശശീന്ദ്രന്‍ തന്‍െറ 35ാമത്തെ വയസ്സിലാണ് 26കാരിയായ അനിതടീച്ചറെ ജീവിതത്തിലേക്ക് കൂട്ടിയത്. അന്ന് ശശീന്ദ്രന്‍ പെരിങ്ങളം എം.എല്‍.എയായിരുന്നു. മകന്‍ വരുണ്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറായി കൊച്ചിയില്‍ ജോലിചെയ്യുകയാണ് ഇപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.