തീക്ഷ്ണാനുഭവങ്ങളുടെ പുത്രി
text_fieldsകുണ്ടറ: തീക്ഷ്ണാനുഭവങ്ങളുടെ നെരിപ്പോടില്‍ ചുട്ടുപഴുത്ത് പതം വന്ന വ്യക്തിത്വമാണ് കുണ്ടറ മണ്ഡലത്തില്‍നിന്ന് നിയമസഭയിലത്തെുന്ന ചുവപ്പിന്‍െറ പുത്രി മേഴ്സിക്കുട്ടിയുടേത്. പിതാവ് ഫ്രാന്‍സിസ് ആര്‍.എസ്.പി നേതാവായിരുന്നു. പാര്‍ട്ടിയെ ജീവവായുവായി കരുതിയ സഖാവിന് അഞ്ചുമക്കളെ നല്‍കി ഭാര്യ ജൈനമ്മ ഇഹലോകം വിട്ടു. കുടുംബം നോക്കാന്‍ സഖാവ് ഡോളിയെ വിവാഹം കഴിച്ചു. പ്രസവിക്കില്ളെന്ന് ഉറപ്പിച്ച ഡോളി അഞ്ച് കുരുന്നുകളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തി. ഭര്‍ത്താവ് രാഷ്ട്രീയത്തില്‍ മുഴുകുമ്പോള്‍ പരാതികള്‍ പറയാതെ കൃഷിചെയ്തും മത്സ്യംപിടിച്ചും വീട് പുലര്‍ത്തി.
കഷ്ടതകള്‍ക്കിടയിലും ജീവിതം ഏറെ സന്തോഷപൂര്‍ണമായിരുന്നെന്ന് ഡോളി ഓര്‍ക്കുന്നു. പിതാവിന്‍െറ രാഷ്ട്രീയവഴി മേഴ്സി കുട്ടിക്കാലത്തേ തെരഞ്ഞെടുത്തു. എസ്.എഫ്.ഐ നേതാവായപ്പോള്‍ വീട്ടില്‍നിന്ന് പൂര്‍ണപിന്തുണയായിരുന്നു. 87ല്‍ എം.എല്‍.എ ആയപ്പോഴും തുളസീധരക്കുറുപ്പിനെ ജീവിതസഖാവായി വരിച്ചപ്പോഴും കുടുംബം സന്തോഷത്തോടെ ഒപ്പംനിന്നു. സി.എക്ക് പഠിക്കുന്ന മൂത്തമകന്‍ സോഹനും പുണെ എം.എ.ടിയില്‍ എം.ടെക് വിദ്യാര്‍ഥിയായ അരുണും അമ്മമ്മയുടെ നെഞ്ചിലെ ചൂടും താളവും കേട്ട് വളര്‍ന്നതില്‍ അഭിമാനിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.