അച്ഛനോടുള്ള ഇഷ്ടമുണ്ട് നിരഞ്ജന്, അന്തിക്കാടിനോടും
text_fieldsഅന്തിക്കാട്: അച്ഛനും അമ്മയും കഴിഞ്ഞാല്‍ പത്താം ക്ളാസുകാരന്‍ നിരഞ്ജന്‍ കൃഷ്ണക്ക് ഏറെയിഷ്ടം അന്തിക്കാടിനോടാണ്. മന്ത്രിയാകുമ്പോള്‍ അച്ഛനോടൊപ്പം തിരുവനന്തപുരത്തേക്ക് താമസം മാറുമോ എന്നു ചോദിച്ചാല്‍ ‘ഉവ്വ്’ എന്ന ഉത്തരമല്ല നിരഞ്ജന്. ‘അങ്ങനെയൊന്നൂല്ല്യ’ -അവന്‍ പറഞ്ഞു; ‘ഇടക്കൊക്കെ പോവാം. ഇവട്യാണ് ഇഷ്ടം’.
കേരളത്തില്‍തന്നെ കമ്യൂണിസത്തിന് വേരുറച്ച നാടാണ് അന്തിക്കാട്. അന്തിക്കാട് എന്ന നാടു പോലെയാണ് കമ്യൂണിസത്തിന്‍െറ കാര്യത്തില്‍ വെളിച്ചപ്പാട്ട് വീട്. സുനില്‍കുമാറിന്‍െറ പിതാവ് പരേതനായ സുബ്രഹ്മണ്യന്‍ ചത്തെുതൊഴിലാളിയായിരുന്നു, അടിയുറച്ച കമ്യൂണിസ്റ്റും. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് കെ.പി. പ്രഭാകരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ഒളിവില്‍ കഴിയുമ്പോള്‍ അവര്‍ക്ക് രഹസ്യമായി പാര്‍ട്ടി കത്തുകള്‍ എത്തിക്കുന്ന പണി സുബ്ര്ഹമണ്യന്‍േറതായിരുന്നു. ഒരിക്കല്‍ പിന്തുടര്‍ന്ന് കണ്ടുപിടിച്ച പൊലീസ് സുബ്രഹ്മണ്യനെ ഇടിച്ചു പിഴിഞ്ഞു. ഭര്‍ത്താവിനെക്കാള്‍ വീര്യത്തോടെ മകന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് സുനില്‍കുമാറിന്‍െറ അമ്മ സി.കെ. പ്രേമാവതി പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.
അന്തിക്കാട്ടുകാര്‍ക്ക് അതേ ചെയ്യാനാവൂ. സുനില്‍കുമാറിന്‍െറ ഭാര്യ അഡ്വ. രേഖയുടെ അവസ്ഥയും അതുതന്നെ. രേഖ പ്രാക്ടിസ് ചെയ്യുന്നില്ല. തിരക്കുപിടിച്ച പൊതുപ്രവര്‍ത്തനത്തിനിടെ വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സുനില്‍കുമാറിന്‍െറ അസാന്നിധ്യം നികത്തുന്നത് രേഖയാണ്. മകന്‍െറ പഠനവും ഭര്‍തൃമാതാവിന്‍െറ ആരോഗ്യവും കാക്കുന്ന ജോലിയാണ് രേഖക്ക്. മൂന്നാംവട്ടമാണ് സുനില്‍കുമാര്‍ തുടര്‍ച്ചയായി എം.എല്‍.എയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.