പ്രതിബദ്ധമനസ്സോടെ വീണ്ടും മന്ത്രിയായി ജി. സുധാകരന്‍
text_fieldsആലപ്പുഴ: അഴിമതിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുന്ന നേതാവ്. സാമൂഹിക നീതിയില്‍ ഉറച്ചുനില്‍ക്കുന്ന മനസ്സുമായി പ്രവൃത്തിപഥത്തില്‍ മുന്നോട്ടുനീങ്ങുന്ന ജനപ്രതിനിധി. മനസ്സില്‍ കവിതയുടെ സര്‍ഗവസന്തം വിരിയുമ്പോഴും ഉത്തരവാദിത്തബോധത്തില്‍നിന്ന് അണുവിട വ്യതിചലിക്കാതെ ജനസേവനം തന്‍െറ കര്‍മമണ്ഡലമായി കാണുന്ന ജി. സുധാകരന് മന്ത്രിപദവിയിലേക്ക് ഇത് രണ്ടാമൂഴമാണ്.
കഴിഞ്ഞ ഇടത് മന്ത്രിസഭയില്‍ സഹകരണ-കയര്‍-ടൂറിസം മന്ത്രിയായ സുധാകരന്‍ അക്കാലത്ത് നല്‍കിയ നേട്ടങ്ങള്‍ ഇന്നും നാടിന്‍െറ തിളങ്ങുന്ന ചിത്രങ്ങളായി നില്‍ക്കുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളര്‍കോട് നവനീതത്തില്‍ മന്ത്രിസ്ഥാനലബ്ധിയുടെ ആഹ്ളാദമൊന്നുമില്ല. അര്‍ഹതപ്പെട്ട സ്ഥാനം നേതാവിന് കിട്ടിയതിന്‍െറ സന്തോഷമാണ് നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും. ഏല്‍പിക്കുന്ന ജോലി ആത്മാര്‍ഥമായി ചെയ്യുമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല ജനങ്ങള്‍ക്കുമറിയാം.
ജി. സുധാകരന്‍െറ എല്ലാ ചിട്ടവട്ടങ്ങളിലും തുണയായി നില്‍ക്കുന്ന ഭാര്യ ഡോ. ജൂബിലി നവപ്രഭക്കും അഭിമാനനിമിഷമാണ്. എസ്.ഡി കോളജിലെ പ്രഫസറായ ഡോ. ജൂബിലി നവപ്രഭ ഒരിക്കലും രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാറില്ല. എന്നാല്‍, സമൂഹത്തിലെ പൊതുവിഷയങ്ങളില്‍ സജീവമായ ശ്രദ്ധയും വെക്കുന്നു. ജി. സുധാകരന്‍െറ പ്രവര്‍ത്തനവഴികളില്‍ താങ്ങും തണലുമാണ് അവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.