പിണറായി കരുത്തുറ്റ കമ്യൂണിസ്റ്റെന്ന് അതിരൂപത മുഖപത്രം
text_fieldsതൃശൂര്‍: പിണറായി വിജയനെ കരുത്തുറ്റ കമ്യൂണിസ്റ്റ് നേതാവും മികച്ച ഭരണാധികാരിയുമായി വിശേഷിപ്പിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം.
പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടുള്ളതാണ് മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗം.
തെരഞ്ഞെടുപ്പിന്‍െറ പൊടിപടലങ്ങള്‍ അടങ്ങി സംസ്ഥാനം സാധാരണനിലയിലേക്ക് പോകുമ്പോള്‍ ജയപരാജയങ്ങളുടെ കയ്പും മധുരവും മാറ്റിവെച്ച് ഭരണ-പ്രതിപക്ഷങ്ങള്‍ നാടിന്‍െറ നന്മക്കായി ഒരുമയോടെ പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ‘അങ്കം കഴിഞ്ഞു ഇനി പ്രതീക്ഷയോടെ കേരളം’ എന്ന മുഖപ്രസംഗത്തിലുള്ളത്.
എല്ലാവര്‍ക്കും തുല്യനീതിയും സമഗ്രവികസനവും വാഗ്ദാനം ചെയ്ത് വിജയിച്ച ഇടതുസര്‍ക്കാറിന് വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനാവട്ടെ എന്ന് ലേഖനത്തില്‍ ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.