വര്‍ഗീയവാദിയാക്കരുതെന്ന് സി.ആര്‍. മഹേഷ്
text_fieldsകൊല്ലം: തന്നെ വര്‍ഗീയവാദിയാക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും കരുനാഗപ്പള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന സി.ആര്‍. മഹേഷ്. രാഷ്ട്രീയ, പൊതുരംഗത്തുനിന്ന് തന്നെ തുടച്ചുനീക്കാന്‍ ഇടതുപ്രവര്‍ത്തകരടക്കം ആസൂത്രിത ശ്രമം നടത്തുന്നതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇടതുപക്ഷം തുടര്‍ച്ചയായി ജയിക്കുന്ന കരുനാഗപ്പള്ളിയില്‍ തന്‍െറ വിജയം ഉറപ്പായശേഷമാണ് കുപ്രചാരണങ്ങള്‍ പ്രചരിപ്പിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായി പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരാക്കാന്‍ ശ്രമിച്ചു.
കുപ്രചാരണങ്ങള്‍ക്കിടെയും മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നിന്നതുകൊണ്ടാണ് 10,000ന് മുകളില്‍ ഭൂരിപക്ഷം കിട്ടുന്ന മണ്ഡലത്തില്‍ 1759 വോട്ടിന് മാത്രം എല്‍.ഡി.എഫ് ജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷവും വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാനാണ് ശ്രമം.
ബി.ജെ.പി ജില്ലാ ഓഫിസില്‍ അഭയംപ്രാപിച്ച് അംഗത്വം എടുത്തെന്ന് കാട്ടി വ്യാജ പോസ്റ്ററുകള്‍ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പ്രചരിപ്പിക്കുന്നു.
ഇതുസംബന്ധിച്ച് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് സജീവമായ തനിക്ക് ഹിന്ദുവര്‍ഗീയവാദി എന്ന മേല്‍വിലാസത്തിന്‍െറ ആവശ്യമില്ല. വ്യാജ പ്രചാരണങ്ങളില്‍ തളരില്ളെന്നും കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.