ജിഷ കോണ്‍ഗ്രസ് നേതാവിന്‍റെ മകളെന്ന് പരാതി
text_fieldsകൊച്ചി: ജിഷ വധത്തിനു പിന്നില്‍ പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവും മകനുമാണെന്ന പരാതിയുമായി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍. ഇതുസംബന്ധിച്ച പരാതി അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കി. ഉന്നത കോണ്‍ഗ്രസ് നേതാവിന്‍െറ മകളാണ് ജിഷയെന്നും പരാതിയില്‍ പറയുന്നു.
ജിഷയുടെ മാതാവ് 20 വര്‍ഷത്തോളം നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്തിരുന്നു. മകളെന്ന നിലയില്‍ ജിഷ നേതാവിന്‍െറ വീട്ടിലത്തെി സ്വത്തില്‍ അവകാശം ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനു ശേഷമാണ് കൊല്ലപ്പെട്ടത്.
പിതൃത്വം തെളിയാതിരിക്കാനാണ് മൃതദേഹം ദഹിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അതിനിടെ, പ്രതിയാണെന്ന് 90 ശതമാനം പ്രതീക്ഷയോടെ പൊലീസ് ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കിയ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. ഇയാളുടെ ഡി.എന്‍.എ പ്രതിയുടേതുമായി സാമ്യമില്ളെന്ന് ബുധനാഴ്ച വ്യക്തമായി. ഇന്നലെ ആറു പേരുടെ ഡി.എന്‍.എ പരിശോധിച്ചെങ്കിലും ഫലം എതിരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.