കാബിനറ്റ് പദവി: വി.എസ് കുറിപ്പു നല്‍കി- യെച്ചൂരി
text_fieldsന്യൂഡൽഹി: മുതിർന്ന നേതാവായ വി.എസ്. അച്യുതാനന്ദന്‍റെ പദവിയെകുറിച്ച് പി.ബി ചർച്ച ചെയ്യുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി. പദവിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാറാണ്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പേഴ്സണൽ സ്റ്റാഫ് നൽകിയ ഒരു കുറിപ്പ് വി.എസ് തനിക്ക് കൈമാറിയിരുന്നതായി യെച്ചൂരി വ്യക്തമാക്കി.
ക്യാമ്പിനറ്റ് പദവിയോടെ എൽ.ഡി.എഫ് ചെയർമാനാക്കണം എന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസിന് യെച്ചൂരി ഇങ്ങനെ ഒരു കുറിപ്പ് നൽകിയതായാണ് വ്യാഴാഴ്ച ചില മാധ്യമങ്ങളിൽ വന്നത്. എന്നാൽ, വി.എസ് തനിക്കാണ് കുറിപ്പ് നൽകിയതെന്ന് യെച്ചൂരി വെളിപ്പെടുത്തി.
മകൻ അരുൺ കുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണ് സൂചന. ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നത് ഇങ്ങനെ:- "ക്യാബിനറ്റ് റാങ്കോടെ സർക്കാറിന്‍റെ ഉപദേശകൻ, ഇടതു മുന്നണി അധ്യക്ഷപദം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം". കുറിപ്പ് വായിച്ച ശേഷം വി.എസ് കത്ത് യെച്ചൂരിയുടെ പോക്കറ്റിൽ ഇട്ടു കൊടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം വി.എസിന് ഒരു പദവി നൽകണമെന്നത് പി.ബിക്കു മുമ്പിലുള്ള വിഷയമാണ്. മുഖ്യമന്ത്രിയാകാൻ തയാറാണെന്ന് വി.എസ് യെച്ചൂരിയെ അറിയിച്ചിരുന്നു. എന്നാൽ, യെച്ചൂരിയുടെ സമർഥമായ ഇടപെടലാണ് എതിർപ്പുകളൊന്നുമില്ലാതെ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.