പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് നാളെ തുടക്കമാവും
text_fieldsമലപ്പുറം: പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമോറിയല്‍ ഇസ്ലാമിക് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് ശനിയാഴ്ച തുടക്കമാവും. ഒന്നര ദശാബ്ദമായി വിജയകരമായി നടന്നുവരുന്ന ക്യാമ്പില്‍ ഇത്തവണ 10,000ത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും.
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യാതിഥിയാവും. ഹജ്ജ് കര്‍മ സഹായി പ്രകാശനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് കെ. ആലിക്കുട്ടി മുസ്ലിയാരും ഹജ്ജ് സീഡി പ്രകാശനം പി.വി. അബ്ദുല്‍ വഹാബ് എം.പിയും നിര്‍വഹിക്കും. എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, എന്‍. ശംസുദ്ദീന്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ളോസയാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്യാമ്പംഗങ്ങള്‍ രാവിലെ ഒമ്പതിന് മുമ്പായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447446914, 9895848826 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ക്യാമ്പിന് മുന്നോടിയായി വെള്ളിയാഴ്ച നടക്കുന്ന മതപ്രഭാഷണം ഉച്ചക്ക് 2.30ന് ആരംഭിക്കും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്ളലി നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.