അധികം പോള്‍ ചെയ്ത 26.63 ലക്ഷം വോട്ടിന്‍െറ അടിയൊഴുക്കില്‍ അദ്ഭുതങ്ങള്‍
text_fieldsകണ്ണൂര്‍: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഇപ്രാവശ്യം അധികം പോള്‍ ചെയ്ത 26,63,542 വോട്ട് ആരൊക്കെ പങ്കിട്ടുവെന്ന പരിശോധനയില്‍ മുന്നിട്ടു നില്‍ക്കുന്നത് എന്‍.ഡി.എ. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 19,62,382 വോട്ടാണ് എന്‍.ഡി.എ ഇത്തവണ അധികം നേടിയത്. ഇടതുമുന്നണിക്ക് 2011നെക്കാള്‍ 8,82,231 വോട്ടും യു.ഡി.എഫിന് 1,94,131 വോട്ടുമാണ് അധികം കിട്ടിയത്.
2011നെക്കാള്‍ 28.11 ലക്ഷം വോട്ടര്‍മാരാണ് പട്ടികയില്‍ അധികമുണ്ടായിരുന്നത്. 2011ല്‍ 2,32,08,702 വോട്ടര്‍മാരാണ് കേരളത്തിലുണ്ടായിരുന്നത്. ഇത്തവണ അത് 2,60,19,284 വോട്ടര്‍മാരായി. കഴിഞ്ഞ തവണ പോള്‍ ചെയ്ത വോട്ട് 1,74,61,779 ആണ്. ഇത്തവണ 2,01,25,321 പേര്‍ വോട്ട് ചെയ്തു. 26.63 ലക്ഷം പേര്‍ അധികം വോട്ട് രേഖപ്പെടുത്തി. വര്‍ധിച്ച വോട്ടിന്‍െറ രണ്ട് ലക്ഷം കുറവാണിത്. 28.11 ലക്ഷം വോട്ടുകളാണ് ഇത്തവണ പട്ടികയില്‍ വര്‍ധിച്ചിരുന്നത്. വര്‍ധിച്ച പോളിങ്ങിന്‍െറ നേട്ടം സാധാരണ മുന്നിട്ടു നില്‍ക്കുന്ന മുന്നണികള്‍ക്കോ, പാര്‍ട്ടികള്‍ക്കോ കിട്ടുമെന്നാണ് പൊതുകണക്ക് കൂട്ടല്‍. ഈ കീഴ്വഴക്കം മറികടക്കുന്നതാണ് എന്‍.ഡി.എ നേടിയ വോട്ട്.
എന്‍.ഡി.എ നേടിയ വോട്ടിന്‍െറ നല്ളൊരു ഭാഗം എല്ലാ പാര്‍ട്ടികളില്‍ നിന്നും ചോര്‍ന്നതാണെന്ന് വ്യക്തമാവുന്നതാണ് പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് കണക്ക്. കോണ്‍ഗ്രസില്‍ നിന്നാണ് വലിയ ചോര്‍ച്ചയുണ്ടായത്. 140 മണ്ഡലത്തിലുമായി എന്‍.ഡി.എ നേടിയത് 30.20 ലക്ഷം വോട്ടാണ്. 98 മണ്ഡലത്തില്‍ ബി.ജെ.പി മാത്രം 21.29 ലക്ഷം വോട്ട് നേടി. 87 മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഐ നേടിയ വോട്ടിന്‍െറ (47.94 ലക്ഷം) നേര്‍ പകുതി കവിയും എന്‍.ഡി.എയുടെയും ബി.ജെ.പിയുടെയും വോട്ട്. ഇതെങ്ങനെയാണ് വര്‍ധിച്ചതെന്ന് പാര്‍ട്ടികള്‍ അവരുടെ ബൂത്ത്തല പരിശോധനയില്‍ ഗൗരവപൂര്‍വം വിലയിരുത്തണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ നിരീക്ഷണം.
കേരളത്തില്‍ തകര്‍പ്പന്‍ ഭൂരിപക്ഷം നേടി കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 8.82 ലക്ഷം വോട്ട് അധികം നേടിയ ഇടതുമുന്നണി, മൊത്തം പോള്‍ ചെയ്തതിന്‍െറ ശതമാനത്തിലുള്ള നേട്ടത്തില്‍ പിറകിലാണ്. 2011 ല്‍ ഭരണം കിട്ടിയില്ളെങ്കിലും മൊത്തം പോള്‍ ചെയ്തതിന്‍െറ 44.94 ശതമാനം വോട്ട് ഇടതുമുന്നണി നേടിയിരുന്നു. ഇത്തവണ 26 ലക്ഷം പേര്‍ അധികം പോള്‍ ചെയ്തിട്ടും ഇടതുമുന്നണിക്ക് കിട്ടിയ ശതമാനം 43.37 ആണ്. യു.ഡി.എഫിന് കഴിഞ്ഞ തവണ കിട്ടിയ 45.83 ശതമാനം വോട്ട് ഇക്കുറി 38.80 ശതമാനമായി കുറഞ്ഞു. എന്‍.ഡി.എ ആവട്ടെ കഴിഞ്ഞ തവണ നേടിയ 6.06 ശതമാനം 15.01 ആയി ഉയര്‍ത്തി. യു.ഡി.എഫ് വൃത്തങ്ങളില്‍ നിന്നാണ് കൂടുതല്‍ വോട്ടുകള്‍ ചോര്‍ത്തിയതെന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.