ഡീസൽ വാഹന നിരോധം: വിധിയോട് യോജിപ്പ്; നടപ്പാക്കാൻ സാവകാശം വേണം –മന്ത്രി എ.കെ ശശീന്ദ്രൻ
text_fieldsകോഴിക്കോട്: ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ വിധിയോട് എതിർപ്പില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. അതേ സമയംവിധി നടപ്പിലാകുമ്പോഴുള്ള താല്‍ക്കാലിക പ്രതിസന്ധി പരിഹരിക്കാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി മലിനീകരണം കുറക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പാണ് വിധി. എന്നാല്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന ഉത്തരവ് പെട്ടന്ന് നടപ്പാക്കാനാകില്ല. ജനങ്ങളുടെ യാത്രപ്രശ്നം രൂക്ഷമാക്കി 4800 ഓളം ബസുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കേണ്ടി വരും. കെ.എസ്.ആര്‍.ടി.ബസുകളെയും ഇതു രൂക്ഷമായി ബാധിക്കും. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിെൻറ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിെൻറ ഭാഗമായി ലൈസന്‍സ് എടുക്കുന്നതടക്കമുള്ള മുഴുവന്‍ നടപടി ക്രമങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുന്നതിന് നടപടി സ്വീകരിക്കും. ഇടനിലാക്കാരുടെ ഇടപെടല്‍ ഉണ്ടാകുന്നത് പലപ്പോഴും ഈ മേഖലയില്‍ അഴിമതിക്ക് കാരണമാകാറുണ്ട്.
സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന യാത്രാ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. സ്കൂള്‍ ബസുകളിലെ ജീവനക്കാര്‍ക്ക് സ്കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ ബോധവല്‍ക്കരണ ക്ളാസുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.