പച്ചക്കറിക്ക് 100 ശതമാനം വരെ വിലവര്‍ധന
text_fieldsകോട്ടയം: പച്ചക്കറിക്കും അരിക്കും പയര്‍-കിഴങ്ങുവര്‍ഗങ്ങള്‍ക്കും വില കുതിച്ചുയരുന്നു. പച്ചക്കറിക്ക് 50-100 ശതമാനം വരെയാണ് വിലവര്‍ധന. ഉള്ളിക്കും സവാളക്കും വെളുത്തുള്ളിക്കുമാണ് ഏറ്റവും ഉയര്‍ന്ന വില.
പച്ചമുളകിന് 140-160 രൂപയും വെണ്ടക്കക്ക് 80-90 രൂപയുമാണ് വില. പച്ചപ്പയറിനും ബീന്‍സിനും 80-100 രൂപവരെ പലരും വാങ്ങുന്നുണ്ട്. തക്കാളിക്ക് 70 രൂപയാണ്. ഒരാഴ്ചമുമ്പ് ഇത് 60 ആയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് രണ്ടുരൂപയായിരുന്നു തക്കാളിക്ക്.
ബീറ്റ്റൂട്ടിന് 40 രൂപവരെയും കാരറ്റിന് 45-50 രൂപയുമാണ് വില. ചേനക്കും ക്വാളിഫ്ളവറിനും 50 രൂപക്ക് മുകളിലാണ് വില. കിഴങ്ങുവര്‍ഗങ്ങള്‍ക്ക് 30 ശതമാനം വരെയാണ് വര്‍ധന. അരിക്ക് മൂന്നുരൂപമുതല്‍ അഞ്ചുരൂപ വരെ കൂടി.
ബ്രാന്‍റഡ് അരിക്ക് പാക്കറ്റിന് 10 രൂപവരെ വര്‍ധിച്ചു. പച്ചക്കറിക്ക് തമിഴ്നാട്ടില്‍ കാര്യമായ വിലവര്‍ധനയില്ലാതിരിക്കെ ഇപ്പോഴത്തെ വര്‍ധനക്ക് പിന്നില്‍ ഇടനിലക്കാരാണെന്ന് കച്ചവടക്കാര്‍ പറയുന്നു. റമദാന്‍ ആരംഭിക്കാനിരിക്കെ വില ഉയരുന്നതില്‍ സാധാരണക്കാരെയാവും പ്രതികൂലമായി ബാധിക്കുക.
അവശ്യസാധന വില നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ് രംഗത്ത്. സപൈ്ളകോക്ക് അനുവദിച്ച 75 കോടി രൂപക്ക് പുറമെ 75 കോടി രൂപ കൂടി അനുവദിക്കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയിലാണ്.
ശക്തമായ വിപണി ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷ്യവകുപ്പിനോട് നിര്‍ദേശിച്ചു.
സപൈ്ളകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഒൗട്ലെറ്റുകളിലും അവശ്യസാധനങ്ങള്‍ പലതും കിട്ടാനില്ല. പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വിലയാണ് സപൈ്ളകോ ഒൗട്ലെറ്റുകളില്‍ ഈടാക്കുന്നതെന്ന് പരാതിയുണ്ട്. പല ഒൗട്ലെറ്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്.
തെരഞ്ഞെടുപ്പിന്‍െറ മറവില്‍ ഒരു അടിസ്ഥാനവുമില്ലാതെ ഉണ്ടായ വിലവര്‍ധന നിയന്ത്രിക്കാന്‍ മുന്‍സര്‍ക്കാറിനും വകുപ്പുകള്‍ക്കും കഴിയാതെപോയതാണ് വില കുതിച്ചുയരാന്‍ കാരണം. വിലവര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകളും തീരുമാനിച്ചിട്ടുണ്ട്. ഇതിനകംതന്നെ പല ഹോട്ടലുകാരും ഭക്ഷണവില വര്‍ധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.