കേരളത്തില്‍ ബ്രഡ് നിര്‍മാണത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ളെന്ന് നിര്‍മാതാക്കള്‍
text_fields
കൊച്ചി: ഡല്‍ഹിയില്‍ ഉല്‍പാദിപ്പിക്കുന്ന ബ്രഡുകളില്‍ നിരോധിത രാസവസ്തു ചേര്‍ക്കുന്നതായിവന്ന വാര്‍ത്ത ബ്രഡ് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അതേസമയം, കേരളത്തില്‍ ഇത്തരം വസ്തുക്കള്‍ ബ്രഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നില്ളെന്നും ഓള്‍ കേരള ബ്രഡ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാജ പ്രചാരണംമൂലം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 172 യൂനിറ്റുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ബ്രഡ് നിര്‍മാണവേളയില്‍ പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിങ്ങനെ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി ചില സാമൂഹികമാധ്യമങ്ങളിലും പത്രങ്ങളിലും വന്ന വാര്‍ത്തയാണ് പ്രതിസന്ധിക്ക് കാരണമായത്.
കേരളത്തില്‍ നൂറോളം ബ്രാന്‍ഡുകളിലാണ് ബ്രഡ് വില്‍പനക്കത്തെുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടില്ളെങ്കിലും പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവയടക്കം രാസവസ്തുക്കള്‍ കേരളത്തില്‍ ഉപയോഗത്തിലില്ല. അസോസിയേഷന്‍ അംഗങ്ങളുടെ ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കുന്ന ബ്രഡ് പൂര്‍ണസുരക്ഷിതവും ആരോഗ്യദായകവുമാണ്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ബ്രഡില്‍ നിര്‍മാണത്തിന്‍െറ ഒരുഘട്ടത്തില്‍പോലും രാസവസ്തുക്കള്‍ ചേര്‍ക്കുന്നില്ളെന്ന് ഉറപ്പുവരുത്തുന്നുണ്ട്. കേരളത്തിനുപുറത്ത് ചില പ്രാദേശിക യൂനിറ്റുകളിലാണ് രാസവസ്തുക്കള്‍ ചേരുവകളായി ഉപയോഗിക്കുന്നതായി വിവരങ്ങള്‍ പുറത്തുവന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യൂനിറ്റുകളില്‍ യന്ത്രസാമഗ്രികളുടെ അഭാവത്തില്‍ തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മാണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ ശരിയായ വിധം നിര്‍മാണം നടക്കാത്തയിടങ്ങളില്‍ ബ്രഡ് ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാന്‍ ഈ രാസവസ്തു ഉപയോഗിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ അനുവദനീയ അളവില്‍ ഉപയോഗിക്കാമെന്നിരുന്നിട്ടും കേരളത്തില്‍ ഇത് ഒഴിവാക്കിയാണ് ബ്രഡ് നിര്‍മിച്ചുവരുന്നത്. ആധുനിക രീതിയിലും ശുചിത്വം അടക്കം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.