13ാം നമ്പര്‍ കാറിനായി സുനില്‍കുമാറും തോമസ് ഐസകും രംഗത്ത്
text_fieldsതൃശൂര്‍: 13ാം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ തയാറായി മന്ത്രിമാരായ വി.എസ് സുനില്‍കുമാറും തോമസ് ഐസകും രംഗത്ത്. ഇടതുമന്ത്രിമാര്‍ 13ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ തയാറാകാത്തതിനെതിരെ വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് കാറിനു വേണ്ടി മന്ത്രിമാര്‍ രംഗത്തത്തെിയത്. ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലല്ല ഒൗദ്യോഗിക വാഹനങ്ങളുടെ നമ്പര്‍ നല്‍കിയതെന്നും തനിക്ക് നല്‍കിയ 12 ാം നമ്പറിന് പകരം 13 തന്നാലും സ്വീകരിക്കാന്‍ തയാറാണെന്നും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി. ശാസ്ത്രീയ സോഷ്യലിസവും ഭൗതികവാദവും പറയുകയും വിപ്ളവത്തിന്‍െറ നേരവകാശികളെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഇടത് മന്ത്രിസഭയിലെ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ പോലും അന്ധവിശ്വാസത്തിന്‍െറ ഭാഗമെന്ന് തോന്നിക്കുന്ന രീതിയില്‍ 13ാം നമ്പര്‍ വാഹനം സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മീറ്റ് ദ പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സുനില്‍കുമാര്‍ നിലപാട് വ്യക്തമാക്കിയത്.
13ാം നമ്പര്‍ കാര്‍ തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് ടൂറിസം വകുപ്പിന് കത്ത് നല്‍കി. നിലവില്‍ 10ാം നമ്പര്‍ കാറാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. മന്ത്രിമാര്‍ വാഴില്ളെന്ന പ്രചാരമുള്ള മന്‍മോഹന്‍ ബംഗ്ളാവും അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.