കലാഭവന്‍ മണിയുടെ മരണം; കേന്ദ്ര ലാബ് റിപ്പോര്‍ട്ടില്‍ വിശ്വാസമില്ല-സഹോദരന്‍
text_fieldsചാലക്കുടി: കലാഭവന്‍ മണിയുടെ ആന്തരിക അവയവങ്ങളുടെ ഇപ്പോള്‍ പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ളെന്ന് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളില്‍നിന്നാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. റിപ്പോര്‍ട്ട് ഇതുവരെ കൈയില്‍ കിട്ടിയിട്ടില്ല. മണിയുടെ വീട്ടുകാര്‍ എന്ന നിലയില്‍ പലവട്ടം പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും തന്നില്ല. മീഥൈല്‍ ആല്‍ക്കഹോളിന്‍െറ അംശം മാത്രമെയുള്ളൂവെന്നാണ് പുതിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാക്കനാട്ടെ ലാബില്‍ പരിശോധിച്ചപ്പോള്‍ കണ്ട വിഷാംശം എവിടെപ്പോയി എന്ന സംശയം ആശങ്കയുണ്ടാക്കുന്നു.
ഒരു ലാബില്‍ പരിശോധിച്ചപ്പോള്‍ കണ്ട വിഷാംശം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത് മനസ്സിലാക്കാം. പക്ഷേ, അത് തീരെയില്ളെന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. തിരിച്ചത്തെിച്ച ആന്തരികാവയവങ്ങള്‍ കാക്കനാട്ടെ ലാബില്‍ വീണ്ടും പരിശോധിക്കണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
അതേസമയം, മണിയുടെ മരണം സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ആശങ്ക പരിഹരിക്കുകയും വേണമെന്ന് ഭാര്യ നിമ്മി പറഞ്ഞു. ദുരൂഹത അകറ്റാന്‍ കൂടെയുണ്ടായിരുന്നവരെ വീണ്ടും ചോദ്യം ചെയ്യണം. മണി ആശുപത്രിയിലായപ്പോള്‍ തന്നെ പാഡിയിലെ സാധനങ്ങള്‍ കടത്തി തെളിവുകള്‍ നശിപ്പിച്ചതായും നിമ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.