മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ ആഹ്ളാദം
text_fieldsകുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍െറ പരാമര്‍ശം തമിഴ്നാട്ടില്‍ ആഹ്ളാദത്തിന് വകനല്‍കി. മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്ന നിലപാടുമായി തമിഴ്നാട്ടിലെ കര്‍ഷകസംഘടന ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തത്തെി. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ട് 136 അടി ജലം പോലും സംഭരിച്ചുനിര്‍ത്താന്‍ ശേഷിയില്ലാത്തതെന്നാണ് കേരളം സുപ്രീംകോടതിയില്‍ വാദിച്ചിരുന്നത്.
ഇരു സംസ്ഥാനവും തമ്മില്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ച് വര്‍ഷങ്ങളായി തുടര്‍ന്ന കേസിന്‍െറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി മൂന്നംഗ ഉന്നത തലസമിതിയെ സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ചത്. റിട്ട. ജസ്റ്റിസ് എ.എസ്. ആനന്ദ് ചെയര്‍മാനായ സമിതിയില്‍ കേരളത്തിന്‍െറ പ്രതിനിധിയായി റിട്ട. ജസ്റ്റിസ് കെ.ടി. തോമസാണ് ഉണ്ടായിരുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് കോടതിയിലത്തെിയതിന് പിന്നാലെ ജസ്റ്റിസ് കെ.ടി. തോമസിന്‍െറ മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലവത്താണെന്ന പരാമര്‍ശം ഏറെ ഒച്ചപ്പാടുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
ഉന്നതതല സമിതിയുടെ കണ്ടത്തെലുകള്‍ അംഗീകരിക്കില്ളെന്നും അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് കേരളം ഇതുവരെ പറഞ്ഞുപോന്നത്. മാത്രമല്ല, ബലക്ഷയം സംഭവിച്ച അണക്കെട്ടിന് പകരം പുതിയത് നിര്‍മിക്കാനായി വര്‍ഷന്തോറും ബജറ്റില്‍ തുക നീക്കിവെക്കുകയും ചെയ്തു. ഇങ്ങനെ നീക്കിവെച്ച തുക ഉപയോഗിച്ച് പുതിയ അണക്കെട്ടിനായി കണ്ടത്തെിയ സ്ഥലത്ത് മണ്ണ്, പാറ എന്നിവയുടെ ഘടന പരിശോധിക്കാന്‍ ഭൂമി തുരന്ന് സാമ്പിള്‍ ശേഖരിച്ച് പഠനവും നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 136ല്‍നിന്ന് താഴ്ത്തണമെന്ന കേരളത്തിന്‍െറ വാദം നിരാകരിച്ചാണ് സുപ്രീംകോടതി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്‍കിയത്. വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിന് ജലനിരപ്പ് 142ലേക്ക് ഉയര്‍ത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍െറ പരാമര്‍ശം തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142ല്‍നിന്ന് 152 അടിയാക്കി ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കേരള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് അവിടത്തെ ജനങ്ങള്‍.
ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താനുള്ള മുന്നൊരുക്കത്തിന്‍െറ ഭാഗമായി അണക്കെട്ടിന് സമീപത്തെ സ്പില്‍വേ ഷട്ടറുകള്‍ക്ക് കണ്‍ട്രോള്‍ യൂനിറ്റ് സിസ്റ്റം തമിഴ്നാട് സ്ഥാപിക്കുകയും ഇവ പ്രവര്‍ത്തന ക്ഷമമാണോയെന്ന് മുല്ലപ്പെരിയാര്‍ ഉപസമിതി കഴിഞ്ഞദിവസം പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ബേബി ഡാം ബലപ്പെടുത്താന്‍ മുമ്പ് അനുവദിച്ച 7.85 കോടിക്കുപുറമെ കൂടുതല്‍ തുക അനുവദിക്കാനുള്ള നീക്കത്തിലുമാണ് തമിഴ്നാട് സര്‍ക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.