പരവൂര്‍ ദുരന്തം: കേന്ദ്ര കമീഷന്‍ തെളിവെടുപ്പ് ഇന്ന്
text_fieldsകൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ അംഗങ്ങള്‍ കൊല്ലത്തത്തെി. ചെന്നൈയിലെ എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ഡോ. എ.കെ. യാദവിന്‍െറ നേതൃത്വത്തിലുള്ള കമീഷന്‍െറ യോഗം ആശ്രാമം ഗെസ്റ്റ് ഹൗസില്‍ ചേര്‍ന്നു. ഹൈദരാബാദ് എക്സ്പ്ളോസിവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാല്‍ ആര്‍, റിട്ട. എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ജി.എം. റെഡ്ഡി, കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. കെ.ബി. രാധാകൃഷ്ണന്‍ എന്നിവരടക്കം 26 കമീഷന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
നേരത്തേ നാല് തവണ കമീഷന്‍ ചെന്നൈയില്‍ യോഗം ചേര്‍ന്നിരുന്നു. തെളിവെടുപ്പിന്‍െറ ദൃശ്യങ്ങളടക്കം റെക്കോഡ് ചെയ്ത് സൂക്ഷിക്കും. ഒറ്റഘട്ടമായാകും തെളിവെടുപ്പ്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കൈമാറും. തിങ്കളാഴ്ച സ്ഥലപരിശോധനയും പൊതുജനങ്ങളില്‍നിന്നുള്ള തെളിവെടുപ്പും നടക്കും. ജൂണ്‍ മൂന്നിനും നാലിനും അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. ക്ഷേത്രഭാരവാഹികളും ഉദ്യോഗസ്ഥരുമടക്കം 400 പേര്‍ക്കാണ് കമീഷന്‍ സമന്‍സ് അയച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.