ചെകിടത്തടിയും തൊഴിയും: എ.എസ്.ഐ 10,000 രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: കുടുംബവഴക്ക് സംബന്ധിച്ച് ചോദിച്ചറിയുന്നതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിരപരാധിയുടെ കരണത്തടിച്ച് പരിക്കേല്‍പിച്ച എ.എസ്.ഐ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. വാമനപുരം ശുഭഭവനില്‍ ബി. ജയക്കുട്ടന് കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയന്‍ 10,000 നല്‍കണമെന്നാണ് ഉത്തരവ്. ഒരു മാസത്തിനകം തുക നല്‍കിയില്ളെങ്കില്‍ തുക സര്‍ക്കാര്‍ നല്‍കിയ ശേഷം ശമ്പളത്തില്‍നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കമീഷന്‍ തിരുവനന്തപുരം റൂറല്‍ ഡി.സി.ആര്‍.ബി, ഡിവൈ.എസ്.പിയെ നിയോഗിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഡിവൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി. പൊലീസ് സ്റ്റേഷനിലത്തെുന്നവരോട് മാന്യമായി പെരുമാറണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.