ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അന്ത്യോദയ ട്രെയിന്‍
text_fieldsചെന്നൈ: ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ യാത്രാസൗകര്യത്തിനായി അന്ത്യോദയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍. ഇതുള്‍പ്പെടെ കേരളത്തിന് അനുവദിച്ച രണ്ട് പുതിയ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും എറണാകുളത്തിന് നിന്ന് പ്രതിവാര സര്‍വിസ് നടത്തും. എറണാകുളം-ഹൗറ-എറണാകുളം അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22878/22877) ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാസൗകര്യത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ഇതില്‍ റിസര്‍വേഷന്‍ ബര്‍ത്തുകള്‍ ലഭ്യമല്ല.
16 സെക്കന്‍റ് (ജനറല്‍) ക്ളാസ് കോച്ചുകള്‍ ഉള്‍പ്പെടുത്തും. എറണാകുളത്തുനിന്ന് ് ചൊവ്വാഴ്ചകളില്‍ രാത്രി 12.25ന് ഹൗറയിലേക്ക് പുറപ്പെടും. ഹൗറയില്‍നിന്ന് എറണാകുളത്തേക്ക് ശനിയാഴ്ചകളില്‍ സര്‍വിസ് നടത്തും. കേരളത്തിന് ലഭിച്ച മറ്റൊരെണ്ണം എറണാകുളം-ഹാട്ടിയ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാ (22838/22837)ണ്. വ്യാഴാഴ്ചകളില്‍ രാത്രി 12.25ന് എറണാകുളത്ത് നിന്നും പുറപ്പെട്ട് ശനിയാഴ്ച വൈകുന്നേരത്തോടെ ഹാട്ടിയയില്‍ എത്തും. ഹാട്ടിയയില്‍നിന്ന് തിങ്കളാഴ്ചകളില്‍ വൈകുന്നേരം 6.15ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ എറണാകുളത്ത് എത്തും. ഇതില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. ഇരു ട്രെയിനുകളും കേരളത്തില്‍ ആലുവ, തൃശൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍ നിര്‍ത്തും. സര്‍വിസ് തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കും.
ദക്ഷിണ റെയില്‍വേയില്‍ പുതിയ ട്രെയിന്‍ സമയം ഇന്നു മുതല്‍ നിലവില്‍വരും. 88 ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിലൂടെ ഓടുന്നവയില്‍ ശരാശരി 20 മിനിറ്റിന് താഴെയാണ് വര്‍ധന. നിരവധി ട്രെയിനുകളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. പുതിയ റെയില്‍വേ സമയക്രമം അടങ്ങിയ ബുക് ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്രി പുറത്തിറക്കി. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്സ്പ്രസ് (16127) ഇന്ന് മുതല്‍ ചെന്നൈയില്‍നിന്ന് രാവിലെ 8.15ന് പുറപ്പെടും. മുമ്പ് 7.40നായിരുന്നു പുറപ്പെട്ടിരുന്നത്. ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം (16723) ഇനിമുതല്‍ 7.50ന് ചെന്നൈയില്‍നിന്ന് പുറപ്പെടും. കാട്പാടി , ഈറോഡ് സ്റ്റേഷനുകളില്‍ കമേഴ്സ്യല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചു. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍: ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം -ചെന്നൈ എ.സി സൂപ്പര്‍ ഫാസ്റ്റ് (22207/22208) ദൈ്വവാരം.
വേഗം കൂട്ടിയ ട്രെയിനുകള്‍: (വര്‍ധിപ്പിച്ച മിനിറ്റ് ബ്രാക്കറ്റില്‍)
എറണാകുളം-ഓഖ എക്സ്പ്രസ് (20), ഓഖ-എറണാകുളം (20), വെരാവല്‍-തിരുവനന്തപുരം (20), മംഗളൂരു- ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (20), തിരുവനന്തപുരം-ചെന്നൈ എഗ്മോര്‍ അനന്തപുരി എക്സ്പ്രസ് (20), ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് (30), ചെന്നൈ എഗ്മോര്‍-കന്യാകുമാരി എക്സ്പ്രസ് (20), എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് (25), ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് (20), ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്സ്പ്രസ് (35), ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍എക്സ്പ്രസ് (55), ഹൗറ കന്യാകുമാരി എക്സ്പ്രസ് (70), തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസ് ആലപ്പുഴ വഴി (15), തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസ് കോട്ടയം വഴി (15), തിരുവനന്തപുരം-കോര്‍ബ അഹല്യനഗരി എക്സ്പ്രസ് (15), ബംഗളൂരു-എറണാകുളം (10), എറണാകുളം-ബംഗളൂരു എക്സ്പ്രസ് (5), കോയമ്പത്തൂര്‍-മംഗളൂരു എക്സ്പ്രസ് (10), തിരുവനന്തപുരം-കോഴിക്കോട് എക്സ്പ്രസ് (5), കൊല്ലം-വിശാഖപട്ടണം എക്സ്പ്രസ് (10), ഭാവ്നഗര്‍ - കൊച്ചുവേളി എക്സ്പ്രസ് (15), പോര്‍ബന്തര്‍-കൊച്ചുവേളി എക്സ്പ്രസ് (20).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.