മാധ്യമപ്രവർത്തകരെ തടഞ്ഞ സംഭവം: അഭിഭാഷകരുടേത് ഗുണ്ടായിസം – സുധീരൻ
text_fieldsതിരുവനന്തപുരം: ഹൈകോടതിയിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ അഭിഭാഷകരുടെ നടപടി ഗുണ്ടായിസമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി. എം സുധീരൻ. ക്രിമിനൽ സ്വഭാവമുള്ള അഭിഭാകർക്കെതിരെ നടപടി വേണം.അഭിഭാഷകർക്ക് അക്രമത്തിന് പ്രേരണയാകുന്നത് സർക്കാർ സമീപനമാണ്. പ്രശ്നത്തിൽ ഗവർണർ ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യം ഹനിക്കരുതെന്ന് പ്രതപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ കാണുേമ്പാൾ ചുവപ്പ് കാണുന്ന കാളയുടെ സ്വഭാവമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സൗമ്യ വധക്കേസിൽ ഹാജരായ അഡ്വക്കേറ്റ് ആളൂരിെൻറ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഹൈകോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയിരുന്നു. അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെട്ട സംഘമാണ് മാധ്യമപ്രവർത്തകരെ തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.