ഗാന്ധിവിരുദ്ധരുടെ കൈയില്‍നിന്ന് ഗാന്ധിജിയെ വീണ്ടെടുക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗാന്ധിവിരുദ്ധരുടെയും വര്‍ഗീയവാദികളുടെയും കൈയില്‍നിന്ന് ഗാന്ധിജിയെ വീണ്ടെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി.ജെ.ടി ഹാളില്‍ ഗാന്ധിജയന്തി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഹിംസ മുറുകെ പിടിച്ചിരുന്നെങ്കിലും ഗാന്ധിജി അക്രമത്തിന് ഇരയാകുന്നവന്‍െറ ചെറുത്തുനില്‍പിനെ തള്ളിക്കളഞ്ഞില്ല. അനിവാര്യമായ ചെറുത്തുനില്‍പുകള്‍ക്കപ്പുറമുള്ള അക്രമങ്ങളെയാണ് അദ്ദേഹം എതിര്‍ത്തത്. ഗാന്ധിയുടെ അഹിംസക്ക് ബഹുമുഖ മാനങ്ങളുണ്ടായിരുന്നു. ചൂഷണം സാമ്പത്തികമായും ഉച്ചനീചത്വം സാമൂഹികമായും പ്രകൃതിചൂഷണം പാരിസ്ഥിതികമായും അതിക്രമമാണ്. അതുപോലെ അസമത്വത്തില്‍നിന്നുള്ള മോചനമായിരുന്നു ഗാന്ധിയുടെ ഗ്രാമസ്വരാജ്. എന്നാല്‍, ഗാന്ധിയെ ഇന്ന് സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. അതുപോലെ അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ ദേശീയനേതാക്കളെയും ചരിത്രസന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വര്‍ഗീയവാദികളുടെ കളത്തിലാക്കുന്നുണ്ട്. അസഹിഷ്ണുത പതിയെ ആധിപത്യം നേടുന്ന കാഴ്ച ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.