ബാങ്ക് ലയനം: എന്തുവിലകൊടുത്തും കേരളത്തിന്‍െറ താല്‍പര്യം സംരക്ഷിക്കണം –വി.എസ്
text_fieldsതിരുവനന്തപുരം: എസ്.ബി.ടി സമരം ജീവനക്കാരുടെ അതിജീവനത്തിന്‍െറ മാത്രം പ്രശ്നമല്ളെന്നും കേരളത്തിന്‍െറ ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ധനകാര്യസ്ഥാപനത്തിന്‍െറ നിലനില്‍പിന്‍െറ വിഷയമാണെന്നും വി.എസ്. അച്യുതാനന്ദന്‍. ലയനനീക്കത്തിനെതിരായ പ്രക്ഷോഭങ്ങള്‍ കേരളത്തിന്‍െറ പൊതുവികാരമായി കണക്കിലെടുത്ത് അധികാരികള്‍ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും വി.എസ് പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ളോയീസ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ നടത്തിയ കൂട്ട ധര്‍ണ സ്റ്റാച്യുവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറും എസ്.ബി.ഐ അധികൃതരും പ്രക്ഷോഭങ്ങള്‍ക്കുപിന്നിലെ ജനവികാരം യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിയണം. പിരിച്ചുവിടല്‍ ഭീഷണിയിലുള്ള ജീവനക്കാരെ സംബന്ധിച്ച് തൊഴിലെടുത്ത് ഉപജീവനം കഴിക്കാനുള്ള അവകാശമാണ് കവര്‍ന്നെടുക്കുന്നത്. എസ്.ബി.ടിയുടെ വിവിധ ശാഖകളിലെ സ്വീപ്പര്‍-പ്യൂണ്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന 1000 ല്‍ പരം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
സ്ഥിരം തസ്തികകളില്‍ നിയമനം നടത്തണമെന്ന ആവശ്യവും നിരസിക്കുകയാണ്. എസ്.ബി.ഐ ഇത്തരം ജോലികള്‍ക്ക് പുറംകരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇതേ രീതി എസ്.ബി.ടിയിലും അനുവര്‍ത്തിക്കാനാണ് നീക്കമെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.