പെട്രോളിയം മാലിന്യം വിഘടിപ്പിക്കുന്ന ബാക്ടീരിയക്ക് കൊല്ലം എസ്.എന്‍ കോളജിന്‍െറ പേര്
text_fieldsകൊല്ലം: പെട്രോളിയം മാലിന്യം വിഘടിപ്പിക്കുന്ന ബാക്ടീരിയ ഇനി അറിയപ്പെടുന്നത് കൊല്ലം എസ്.എന്‍ കോളജിന്‍െറ പേരില്‍. എസ്.എന്‍ കോളജ് ബയോടെക്നോളജി വിഭാഗം താല്‍ക്കാലിക അധ്യാപകനായിരുന്ന ഡോ. സായിയുടെ നേതൃത്വത്തില്‍ കൊല്ലം കെ.എസ്.ആര്‍.ടി.സി പരിസരത്തുനിന്ന് പെട്രോളിയം പദാര്‍ഥങ്ങള്‍ ദ്രവിപ്പിക്കുന്ന ബാക്ടീരിയയെ (ബാസില്സ് സിറിയസ് സ്പീഷസ്) കണ്ടെടുത്തു. SNCK2 എന്ന് നാമകരണം ചെയ്ത ഈ ബാക്ടീരിയ എന്‍.സി.ബി.ഐ (നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍) അമേരിക്കയില്‍നിന്ന് ജീന്‍ ബാങ്ക് നമ്പര്‍ (കെ.എക്സ് 904935) കരസ്ഥമാക്കി. ഇനി ഈ ബാക്ടീരിയ എസ്.എന്‍ കോളജ് കൊല്ലത്തിന്‍െറ പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടും.
പെട്രോളിയം പദാര്‍ഥങ്ങള്‍ വെള്ളത്തിലും മണ്ണിലും കലരുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ജൈവ വൈവിധ്യ ഉന്മൂലന ഭീഷണിയും ലോകം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലാണ് കണ്ടത്തെല്‍. ജൈവ പരിസ്ഥിതിയില്‍ കലരുന്ന പെട്രോളിയം മാലിന്യം ശുദ്ധീകരിക്കാന്‍ തദ്ദേശീയമായി കണ്ടെടുത്ത ഇത്തരം ബാക്ടീരിയകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് ഡോ. സായി പറഞ്ഞു.
ഇദ്ദേഹം ഗൈഡ് ചെയ്ത എം.സി ബയോടെക്നോളജി പ്രോജക്ട് വിദ്യാര്‍ഥിനി ശരണ്യ .എസ് ആണ് പഠന സംഘത്തിലെ മറ്റൊരംഗം. ഖര മാലിന്യ സംസ്കരണത്തില്‍ ഗവേഷണം കേന്ദ്രീകരിച്ചിരിക്കുന്ന സായി എഴുകോണ്‍ സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.