അസ്ലം വധം: ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍
text_fieldsനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി വടക്കുമ്പാട് സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനായ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരന്‍ വടക്കുമ്പാട് സ്വദേശി കെ.കെ. ശ്രീജിത്തിനെയാണ് (35) നാദാപുരം സി.ഐ ജോഷി ജോസും സംഘവും അറസ്റ്റ്ചെയ്തത്.
തലശ്ശേരിയില്‍ നടന്ന രണ്ടു കൊലപാതക കേസുകളിലും മൂന്നു വധശ്രമമുള്‍പ്പെടെ ആറു രാഷ്ട്രീയ സംഘര്‍ഷ കേസുകളിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 2007ല്‍ കുന്നോത്തുപറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രാഗേഷ്, 2009ല്‍ ബി.ജെ.പി പ്രവര്‍ത്തകനായ നിഖില്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ശ്രീജിത്ത്. അസ്ലം വധക്കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ നാലു പേരെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ പറഞ്ഞു. തിങ്കളാഴ്ച അറസ്റ്റിലായ പത്തായക്കുന്ന് സ്വദേശി വിജേഷ് നല്‍കിയ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ബാങ്കിലത്തെിയാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം പ്രതിയെ നാദാപുരത്തത്തെിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 12നാണ് അസ്ലം കൊല്ലപ്പെട്ടത്.
അന്ന് രാവിലെ, റിമാന്‍ഡില്‍ കഴിയുന്ന കെ.പി. രാജീവന്‍ ഇന്നോവ കാറിലത്തെി പാട്യത്തുനിന്ന് നാലു പേരെയും സമീപത്തുനിന്ന് മറ്റ് രണ്ടു പേരെയും കൂട്ടിയാണ് നാദാപുരത്ത് അസ്ലമിനെ വകവരുത്താനത്തെിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അസ്ലമിനെ ചാലപ്പുറത്തുവെച്ച് ഇന്നോവ കാര്‍ കൊണ്ട് തട്ടിവീഴ്ത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി കാലില്‍ വെട്ടിവീഴ്ത്തിയത് ശ്രീജിത്താണെന്ന് പൊലീസ് പറഞ്ഞു. നാദാപുരം ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ പ്രതിയെ നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.