മുഖ്യമന്ത്രി പറയുന്നത് നട്ടാൽ കുരുക്കാത്ത നുണ– ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വാശ്രയ മാനേജ്മെൻറുകളുമായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗത്തിൽ ഫീസ് കുറയ്ക്കാമെന്നു പറഞ്ഞത് മാനേജ്മെന്റുകളാണ്. ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികളില്‍ ചിലര്‍ സമ്മതിച്ചിരുന്നു. 2.5 ലക്ഷത്തില്‍നിന്ന് നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്നും ഫീസിളവ് സ്‌കോളര്‍ഷിപ്പോ സബ്‌സിഡിയോ ആയി നല്‍കാന്‍ തയ്യാറാണെന്നുമായിരുന്നു ധാരണ. ഇക്കാര്യത്തിൽ തനിക്കും പ്രശ്നമില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു
ചർച്ചക്കെത്തിയ മാനേജ്മെൻറ് പ്രതിനിധികളോട് മുഖ്യമന്ത്രി കയർത്താണ് സംസാരിച്ചത്. മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനം കൊണ്ട് പ്രതിനിധികൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. ആരോഗ്യമന്ത്രിയേയും വകുപ്പ്സെക്രട്ടറിയേയും മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. ചർച്ച അട്ടിമറിച്ചത് മുഖ്യമന്ത്രി മാത്രമാെണന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാശ്രയ വിഷയത്തിൽ പ്രതിപക്ഷം രാവിലെ നിയമസഭ സ്തംഭിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ചോദ്യോത്തരവേള നിർത്തിവച്ചെങ്കിലും പിന്നീടു സഭ ചേർന്നപ്പോഴും പ്രതിപക്ഷ ബഹളം തുടർന്നു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ പ്രതിപക്ഷത്തിന്റേതു നിർഭാഗ്യകരമായ നിലപാടാണെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷത്തിെൻറ ഇൗ നടപടി ലോകം മുഴുവൻ കാണുകയാണ്. ഒരു വിഷയത്തിൽ സഭ തുടർച്ചയായി സ്തംഭിപ്പിക്കുന്നതു ശരിയായ നടപടിയല്ലെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.