നിലംപൊത്താറായ വീട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ വയോധികന്‍
text_fieldsതൊടുപുഴ: നിലംപൊത്താറായ വീട്ടില്‍ ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ അവശനിലയില്‍ കഴിഞ്ഞ വയോധികനെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചു. തൊടുപുഴ കുമാരമംഗലം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുടകശ്ശേരിയില്‍ പുത്തൂര്‍ സുരേന്ദ്രനാണ് (76) രോഗവും പട്ടിണിയും മൂലം നിവര്‍ന്നുനില്‍ക്കാന്‍പോലും കഴിയാതെ ആടുകള്‍ക്കും പൂച്ചകള്‍ക്കുമിടയില്‍ ദയനീയാവസ്ഥയില്‍ കഴിഞ്ഞിരുന്നത്.
കുമാരമംഗലത്തെ കുടുംബവീട്ടില്‍ സഹോദരന്‍ സോമനാഥനൊപ്പമാണ് സുരേന്ദ്രന്‍െറ താമസം. ഇരുവരുടെയും ഭാര്യമാര്‍ ഉപേക്ഷിച്ചുപോയി. റവന്യൂ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്നു സുരേന്ദ്രന്‍െറ ഭാര്യ. ഒരു മകളുണ്ട്. 1957ല്‍ പത്താംക്ളാസ് പാസായ സുരേന്ദ്രന്‍ കുറച്ചുനാള്‍ ജിയോളജി വകുപ്പില്‍ ജോലിചെയ്തിരുന്നു. പിന്നീട് കുറച്ചുകാലം ലോട്ടറി വിറ്റു. രോഗങ്ങള്‍ മൂര്‍ച്ഛിച്ചതോടെ മാസങ്ങളായി പുറത്തിറങ്ങാറില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടില്‍ 18 ആടുകള്‍ക്കും 16 പൂച്ചകള്‍ക്കുമൊപ്പമാണ് സുരേന്ദ്രനും സഹോദരനും കഴിഞ്ഞിരുന്നത്. രാവിലെ വീട്ടില്‍നിന്ന് പോകുന്ന സഹോദരന്‍ വൈകിട്ടേ തിരിച്ചത്തെൂ. 15 സെന്‍റ് വരുന്ന പുരയിടം കാടുകയറി. ഓടിട്ട രണ്ട് മുറിവീട് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. കുടിവെള്ളം മറ്റൊരു സ്ഥലത്തെ കിണറ്റില്‍നിന്ന് ശേഖരിക്കണം.
അയല്‍വാസികളെ ആരെയും സോമനാഥന്‍ വീട്ടിലേക്ക് അടുപ്പിക്കാറില്ല. സഹായിക്കാന്‍ ശ്രമിച്ചവരെയെല്ലാം കര്‍ശനമായി വിലക്കിയെന്ന് അയല്‍വാസികള്‍ പറയുന്നു. ഒരു പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചായത്തില്‍നിന്നത്തെിയ ജീവനക്കാരന്‍ വഴിയാണ് സുരേന്ദ്രന്‍െറ ദയനീയാവസ്ഥ പുറംലോകമറിഞ്ഞത്. എന്നാല്‍, ചികിത്സയോ മറ്റ് സഹായങ്ങളോ ചെയ്യാന്‍ സഹോദരന്‍ ആരെയും അനുവദിച്ചില്ലത്രെ. തുടര്‍ന്ന്, കുമാരമംഗലം പഞ്ചായത്തിലെ ജാഗ്രതാസമിതി വിഷയം ചര്‍ച്ചചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് നിസാര്‍ പഴേരിയുടെ നേതൃത്വത്തില്‍ വാര്‍ഡ് അംഗം ബീമാ അനസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍മല, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ബുധനാഴ്ച രാവിലെ വീട്ടിലത്തെി. രണ്ട് പൂച്ചകള്‍ ചത്ത് ദുര്‍ഗന്ധം വമിക്കുന്ന മുറിയില്‍ മാലിന്യത്തിന് നടുവില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ഏറെ അവശനായിരുന്നു സുരേന്ദ്രന്‍. സഹോദരന്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് വഴങ്ങി. സന്നദ്ധപ്രവര്‍ത്തകര്‍ സുരേന്ദ്രനെ കുളിപ്പിക്കുകയും മുടിവെട്ടിക്കുകയും പുതിയ വസ്ത്രങ്ങള്‍ അണിയിക്കുകയും ചെയ്തു. വീടും പരിസരവും അവര്‍ വൃത്തിയാക്കി. സുരേന്ദ്രനെ രണ്ടുദിവസത്തിനകം മുതലക്കോടത്തെ വൃദ്ധസദനത്തിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് നിസാര്‍ പഴേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.