സുധീറിനെ കെ.എസ്.ഐ.ഇ എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജന്‍െറ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എം.പിയുടെ മകന് പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസ് (കെ.എസ്.ഐ.ഇ) എം.ഡിയായി നിയമിച്ചത് വിവാദമായതോടെ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെതുടര്‍ന്നാണ് നടപടി.
സുധീറിെൻറ നിയമനം റദ്ദാക്കിയ പശ്ചാത്തലത്തില്‍ കെ.എസ്.ഐ.ഇ എം.ഡിയുടെ അധിക ചുമതല വഹിച്ചിരുന്ന കെ. ബീന സ്ഥാനത്ത് തുടരും. നേരത്തേ നിയമനത്തെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തന്‍െറ ബന്ധുക്കള്‍ പല സ്ഥാനത്തുമുണ്ടാകുമെന്നായിരുന്നു വ്യവസായമന്ത്രി പ്രതികരിച്ചത്. അതൊരു പരാതിയായി മുന്നില്‍ വന്നിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, നിയമനം പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത്. പിന്നാലെയാണ് സുധീറിന്‍െറ നിയമനം റദ്ദാക്കിയത്.
എന്നാല്‍, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമം നല്‍കിയതെന്ന് വ്യവസായമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ‘ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ഥിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സുധീര്‍ കത്ത് നല്കി. സമയം നീട്ടിനല്‍കേണ്ടതില്ളെന്ന് തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മൂന്നിന് ഉത്തരവ് റദ്ദ് ചെയ്തു’വെന്നും അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സി.പി.എമ്മിലെ ജയിംസ് മാത്യുവിനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാരുടെ നാഷനല്‍ അക്കാദമി ഓഫ് പ്രീ റിക്രൂട്ട്മെന്റ് ട്രെയ്നിങ് (എന്‍.എ.പി.ടി) സ്ഥാപനത്തില്‍ സി.ഇ.ഒ കൂടിയാണ് ശ്രീമതിയുടെ മകന്. 2006ലെ സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിയുടെ പേഴ്സനല്‍ സ്റ്റാഫിലേക്ക് സുധീറിന്‍െറ ഭാര്യ ധന്യ എം. നായരെ നിയമിച്ചിരുന്നു. പിന്നീട് സ്ഥാനക്കയറ്റം നല്കി ശമ്പളം വര്‍ധിപ്പിച്ചു. വിവാദമായതോടെ സി.പി.എം നേതൃത്വം ഇടപെട്ട് ഒഴിവാക്കി.
അതേസമയം മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചെറുമകന്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്െറയും സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന് നായരുടെയും മക്കള്‍ എന്നിവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളായി നിയമിച്ച് ഉത്തരവിറങ്ങിയതായി സൂചനയുണ്ട്.
ഇ.കെ. നായനാരുടെ ചെറുമകന് സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എം.ഡിയായും ആനത്തലവട്ടം ആനന്ദന്‍െറ മകന് ജീവനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന് ഉണ്ണികൃഷ്ണനെ കിന്‍ഫ്രയില്‍ ജി.എം ആയും നിയമിച്ച് ഉത്തരവിറങ്ങിയതായാണ് സൂചന. ഇതിനെതിരെ സി.പി.എമ്മില്‍തന്നെ അമര്‍ഷമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയമനം നടത്താന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്‍െറ നടപടിക്രമങ്ങള്‍ പുരോഗമിക്കവെയാണ് നേതാക്കളുടെ മക്കള്‍ തലപ്പത്തത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.