കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നത് ക്രിയാത്മക പ്രതികരണം- മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയടക്കം കേന്ദ്ര സര്‍ക്കാറില്‍നിന്ന് വളരെ ക്രിയാത്മകമായ പ്രതികരണമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ബഹിഷ്കരിച്ച സ്വീകരണയോഗത്തില്‍ ബി.ജെ.പി അംഗങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
കേന്ദ്രത്തിന്‍െറ സമീപനത്തില്‍ ചില അനുഭവങ്ങള്‍ നമുക്ക് നേരത്തേ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാറില്‍നിന്നുള്ള അനുഭവം അതല്ല. രാഷ്ട്രീയമായി ഞങ്ങള്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായമെന്ന് എല്ലാവര്‍ക്കും അറിയാം.
രാഷ്ട്രീയ ഭിന്നതയുടേതായ പ്രത്യേകത സംസ്ഥാനത്തിന്‍െറ പൊതുകാര്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഒരു തരത്തിലും പ്രതിഫലിച്ചില്ല. റോഡ് വികസനം പോലുള്ള കാര്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. നമുക്ക് സ്ഥലം ഏറ്റെടുക്കാനായാല്‍ എത്ര പണം ചെലവാക്കാനും തയാറാണെന്നാണ് ബന്ധപ്പെട്ട കേന്ദ്രമന്ത്രി പ്രസ്താവിച്ചത് -മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. കോഴിക്കോട്ടെ സ്ഥലമെടുപ്പിനെപ്പറ്റി പരിശോധിക്കാന്‍ വ്യാഴാഴ്ച കലക്ടര്‍ അവധിയായതിനാല്‍ കഴിഞ്ഞില്ളെങ്കിലും കലക്ടര്‍മാരുടെ ഉടന്‍ ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും.
സംസ്ഥാനത്തിന്‍െറ പൊതുവായ വികസനം നേടാനാണ് സര്‍ക്കാര്‍ വലിയ മുന്‍ഗണന കൊടുക്കുന്നത്. ഇക്കാര്യത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകണമെന്നാണ് ആഗ്രഹം. സംസ്ഥാനത്തിന്‍െറ വികസന കാര്യങ്ങളില്‍ പ്രധാന തടസ്സം സാമ്പത്തിക ശേഷിയാണ്. നമ്മുടേത് വന്‍ സാമ്പത്തിക ശേഷിയുള്ള സംസ്ഥാനമല്ളെന്നും കേന്ദ്ര സര്‍ക്കാറിന്‍െറ വലിയ തോതിലുള്ള പങ്ക് ഉണ്ടാവണമെന്നും പിണറായി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.