സി.പി.എം പ്രവര്‍ത്തകന്‍െറ വീട്ടില്‍നിന്ന് പടക്ക ശേഖരവും ബോംബ് നിര്‍മാണ സാമഗ്രികളും പിടികൂടി
text_fieldsതലശ്ശേരി: ഇല്ലത്തുതാഴെ ഊരാങ്കോട്ടെ സി.പി.എം പ്രവര്‍ത്തകന്‍െറ വീട്ടില്‍ നിന്ന് ഓലപ്പടക്കത്തിന്‍െറയും ബോംബ് നിര്‍മാണ സാമഗ്രികളുടെയും വന്‍ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് തലശ്ശേരി സി.ഐയുടെ ചുമതല വഹിക്കുന്ന പാനൂര്‍ സി.ഐ കെ. ഷാജി, ടൗണ്‍ എസ്.ഐ എം.എസ്. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഊരാങ്കോട്ടെ സി.ആര്‍. രാജേഷിന്‍െറ വീട്ടില്‍ നിന്ന് ഇവ പിടികൂടിയത്.
വീട്ടിലെ സ്റ്റെയര്‍കേസിന്‍െറ താഴെ സൂക്ഷിച്ച നിലയിലായിരുന്നു. ഇവ വീട്ടില്‍നിന്ന് മാറ്റാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകന്‍ ഊരാങ്കോട്ടെ അനില്‍ രാഗിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. 861 വലിയ ഓലപ്പടക്കവും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്ന്, ചെറുതും വലുതുമായ സ്റ്റീല്‍ പാത്രങ്ങള്‍, തുരുമ്പിച്ച ആണികളുടെ ശേഖരം, വിവിധ പത്രങ്ങള്‍ എന്നിവയാണ് പിടികൂടിയത്.
എതാനും ദിവസങ്ങളായി പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷമുണ്ട്. ബോംബേറും ആക്രമണവും നിത്യസംഭവമായത് ജനങ്ങളെ ഏറെ ഭയപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ പൊലീസ് ചീഫിന്‍െറ നിര്‍ദേശ പ്രകാരം ഇല്ലത്തുതാഴെ, മണോളിക്കാവ് പരിസരം, പപ്പന്‍െറ പീടിക പരിസരം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധന നടത്തിവരുകയായിരുന്നു.
അതിനിടെയാണ് രാജേഷിന്‍െറ വീട്ടില്‍ സ്ഫോടക വസ്തുക്കളുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. ഉച്ചയോടെ രാജേഷിന്‍െറ വീട്ടിലത്തെുമ്പോള്‍ ഓലപ്പടക്കത്തിന്‍െറ ശേഖരവും ബോംബ് നിര്‍മാണ സാമഗ്രികളും മാറ്റാനുള്ള ശ്രമം നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവ മാറ്റാനത്തെിയ സി.പി.എം പ്രവര്‍ത്തകന്‍ അനില്‍ രാഗാണ് കസ്റ്റഡിയിലായത്. അനില്‍ രാഗിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ടൗണ്‍ എസ്.ഐ പറഞ്ഞു.
പാനൂര്‍ എസ്.ഐ കെ.വി. നിഷിത്ത്, ചൊക്ളി എസ്.ഐ മനു മേനോന്‍, ധര്‍മടം എസ്.ഐ നളിനാക്ഷന്‍ തുടങ്ങിയവരും റെയ്ഡിന് നേതൃത്വം നല്‍കി. അതിനിടെ, വ്യാഴാഴ്ച പുലര്‍ച്ചയോടെ ഇല്ലത്തുതാഴെയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍െറ വീടിനുനേരെ ബോംബേറുണ്ടായി. തലശ്ശേരി സദാനന്ദപൈ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ രാജേഷിന്‍െറ സജിനാസ് നിവാസിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്‍െറ മുന്‍വശത്തെ ജനല്‍പാളി തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.