Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീസണ്‍ ടിക്കറ്റുകാരെ...

സീസണ്‍ ടിക്കറ്റുകാരെ പകല്‍ സ്ളീപ്പര്‍ കോച്ചുകളില്‍ കയറ്റണം –ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം

text_fields
bookmark_border
സീസണ്‍ ടിക്കറ്റുകാരെ പകല്‍ സ്ളീപ്പര്‍ കോച്ചുകളില്‍ കയറ്റണം –ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം
cancel
കോട്ടയം: സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് പകല്‍ സ്ളീപ്പര്‍ കോച്ചുകളില്‍ യാത്രചെയ്യാന്‍ അനുമതി നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കി. ഒരുമാസത്തിനകം ഉത്തരവ് നടപ്പാക്കണം. വേണാട് എക്സ്പ്രസിലെയും പരശുറാം എക്സ്പ്രസിലെയും ഫസ്റ്റ് ക്ളാസ് കംപാര്‍ട്ട്മെന്‍റ് നിര്‍ത്തിയ റെയില്‍വേ സീസണ്‍ ടിക്കറ്റ് യാത്രക്കാരന് ടിക്കറ്റ് തുക മടക്കിനല്‍കാനും 12,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഫോറം ഉത്തരവിട്ടു. അഡ്വ. തോമസ് മാത്യു നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാസൗകര്യം ഒരുക്കാന്‍ റെയില്‍വേ തയാറായില്ളെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് കുറഞ്ഞത് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കേണ്ടത് റെയില്‍വേയുടെ ബാധ്യതയാണെന്നും പകല്‍ സ്ളീപ്പര്‍ കോച്ചുകളില്‍ യാത്രാനുമതി നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. ബോസ് അഗസ്റ്റിന്‍ അധ്യക്ഷനും കെ.എന്‍. രാധാകൃഷ്ണന്‍, രേണു പി.ഗോപാലന്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് പരാതി പരിഗണിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train travel
Next Story