എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല എന്‍ജി. കോളജ് അടച്ചു
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലേക്ക് മാര്‍ച്ച് നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരും കാമ്പസിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുകൂട്ടരും തമ്മില്‍ നടന്ന കല്ളേറില്‍ പ്രിന്‍സിപ്പലിനും വിദ്യാര്‍ഥിക്കും പരിക്കേറ്റു. നിരവധി ജനല്‍ച്ചില്ലുകളും തകര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
എസ്.എഫ്.ഐയുടെ ആക്രമണ രാഷ്ട്രീയത്തിനും വിദ്യാര്‍ഥിദ്രോഹ നടപടിക്കുമെതിരെയാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റി കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രധാന കവാടത്തിന് മുന്നില്‍ തേഞ്ഞിപ്പലം എസ്.ഐ അഭിലാഷിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ അകത്തേക്ക് തള്ളിക്കയറി.
മാര്‍ച്ച് കോളജിന്‍െറ മുന്നിലത്തെി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ളേറുണ്ടായി. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം കല്ളെറിയാന്‍ തുടങ്ങിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
നാമമാത്രമായ പൊലീസുകാരായിരുന്നു ഈ സമയത്തുണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി ലാത്തിവീശിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. കല്ളേറില്‍ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണപിള്ള, വിദ്യാര്‍ഥിയായ റിന്‍ഷാദ് എന്നിവര്‍ക്കാണ് പരിക്ക്. കല്ളേറിനിടെ ചില കല്ലുകള്‍ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലും പതിച്ചു. എം.എസ്.എഫ് മാര്‍ച്ചിന് വി.പി. അഹമ്മദ് സഹീര്‍, ടി.പി. ഹാരിസ്, നിസാജ് എടപ്പറ്റ, സാദിഖ്, ഇ.വി. ഷാനവാസ്, കെ.പി. ഇഖ്ബാല്‍, കെ. നിയാസ് എന്നിവര്‍ നേതൃതം നല്‍കി.
25 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 25 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. കോളജിലെ ജനല്‍ ചില്ലുകള്‍, പൂന്തോട്ടം എന്നിവ കേടുവരുത്തിയെന്നു കാട്ടി പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.