വിജിലന്‍സിനെതിരെ ഐ.എ.എസ്– ഐ.പി.എസ് ഉന്നതരുടെ പട പുറപ്പാട്
text_fieldsകോട്ടയം: വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിനെതിരെ ഐ.എ.എസ്-ഐ.പി.എസ് ഉന്നതരുടെ പട പുറപ്പാട്. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കാനാണ് ഇവരുടെ കരുനീക്കം. ചിലര്‍ നിയമ പോരാട്ടത്തിനിറങ്ങിയപ്പോള്‍ ഏതാനും പേര്‍ പരാതിയുമായി മുഖ്യമന്ത്രിയെയും സമീപിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കോടതിയിലും സര്‍ക്കാറിലും ഒരേസമയം കരുക്കള്‍ നീക്കാനാണ് ശ്രമം. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ വിജിലന്‍സ് മേധാവികളായ വിന്‍സന്‍ എം. പോളും ശങ്കര്‍ റെഡ്ഡിയുമാണ് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തത്തെിയ പ്രമുഖര്‍.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തനിക്കെതിരെ കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും അന്വേഷിക്കണമെന്നുമാണ് വിന്‍സന്‍ എം. പോളിന്‍െറ ആവശ്യം. ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ തനിക്കെതിരെ നടക്കുന്ന പ്രാഥമികാന്വേഷണം റദ്ദാക്കണമെന്നാണ് ശങ്കര്‍ റെഡ്ഡിയുടെ ആവശ്യം.
സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസിനെതിരെ പരസ്യമായി രംഗത്തുണ്ട്. മറ്റുചിലര്‍ പുതിയ കരുക്കള്‍ തയാറാക്കുകയുമാണ്. ഐ.എ.എസ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജേക്കബ് തോമസിനെതിരെ ദിവസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മലബാര്‍ സിമന്‍റ്സ് എം.ഡിക്കും സീനിയര്‍ ഉദ്യോഗസ്ഥനായ ടോം ജോസിനും എതിരെ അന്വേഷണം ആരംഭിച്ചതാണ് ഐ.എ.എസുകാരെ ചൊടിപ്പിച്ചത്. അതേസമയം, ഏതാനും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി വിജിലന്‍സ് ഉടന്‍ രംഗത്തുവരുമെന്നറിയുന്നു. ഇതോടെ തനിക്കെതിരെയുള്ള നീക്കത്തിന്‍െറ മൂര്‍ച്ച കൂടുമെന്നും ജേക്കബ് തോമസ് കരുതുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതിയോടെയാണ് വിജിലന്‍സ് നീക്കങ്ങളെല്ലാം. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് അടുത്തിടെ കോടതിയും വ്യക്തമാക്കിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി മുന്നോട്ടുപോകുന്നതെന്നും ആരെയും വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശ്യമില്ളെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
സ്വത്തുകേസില്‍ സസ്പെന്‍ഷനിലായ മൂന്ന് ഡിവൈ.എസ്.പിമാരും വിജിലന്‍സിനെതിരെ കോടതിയെ സമീപിക്കുകയാണ്. ഇതില്‍ ഡിവൈ.എസ്.പി ബിജോ അലക്സാണ്ടര്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. സ്വത്ത് സമ്പാദനക്കേസില്‍ ആരോപണവിധേയനായ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും വിജിലന്‍സിനെതിരെ രംഗത്തുണ്ട്. സെക്രട്ടേറിയറ്റിലും പൊതുമേഖലാ കോര്‍പറേഷനുകളിലും തലപ്പത്തുള്ളവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം.
വിവിധതലങ്ങളില്‍ പരാതി നല്‍കി അന്വേഷണം അട്ടിമറിക്കാനും വിജിലന്‍സിനെ ദുര്‍ബലപ്പെടുത്താനും നീക്കം ശക്തമാണെന്നതിനാല്‍ അന്വേഷണ നടപടികള്‍ സുതാര്യമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.