മരുമകളുടെ നിയമനം പാർട്ടി അറിവോടെ -പി.കെ ശ്രീമതി
text_fieldsകോഴിക്കോട്: 2006ൽ തെൻറ പേഴ്സണൽ സ്റ്റാഫിൽ മകെൻറ ഭാര്യയെ നിയമിച്ചത് പാർട്ടി അറിവോടെയാണെന്ന് സി.പി.എം നേതാവും കണ്ണൂർ എം.പിയുമായ പി.കെ ശ്രീമതി. ആരോഗ്യ മന്ത്രിയായിരിക്കെ മകെൻറ ഭാര്യ ധന്യയെ ആദ്യം പാചകക്കാരിയായും പിന്നീട് പേഴ്സണൽ സ്റ്റാഫിലും നിയമിച്ചത് പാർട്ടി അറിവോടെയാണെന്നാണ് ഫേസ്ബുക്കിലെ കുറിപ്പിൽ ശ്രീമതി വ്യക്തമാക്കുന്നത്. മന്ത്രി ഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാർക്ക് നിശ്ചയിക്കാമെന്ന പാർട്ടി തീരുമാനം സെക്രട്ടറി അറിയിച്ചിരുന്നതായും ശ്രീമതി പറയുന്നു.
ഫേസ്ബുക്കിെൻറ പൂർണ രൂപം
വിമർശനം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത്. എങ്കിലും 10കൊല്ലം മുൻപ് നടന്നതു എന്താണെന്നത് വ്യക്തമാക്കണം എന്ന് എെൻറ മനസ് പറയുന്നു. പാർട്ടിക്കു പോറലേൽക്കാതിരിക്കാൻ അന്നു ഞാൻ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തിൽ മൂന്ന് തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാർക്കു നിശ്ചയിക്കാം എന്ന പാർട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു. അനുവാദം വാങ്ങി ഞാൻ എന്‍റെ മകളെ (മകന്‍റെ ഭാര്യ) നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തിൽ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ് ചെയാൻ തീരുമാനിച്ചപ്പോൾ എന്‍റെ സ്റ്റാഫിലുളളവരേയും അപ്ഗ്രേഡ് ചെയ്തു.
അതിൽ എന്‍റെ മകന്‍റെ ഭാര്യയെ ചേർത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാൽ, മീഡിയാ ശക്തമായ വിമർശം എനിക്കു നേരേ മാത്രം ഉയർത്തി. പാർട്ടിയുടെ നിർദേശമനുസരിച്ച് രാജിവെച്ചു. ഇപ്പോൾ മീഡിയയും ബി.ജെ.പി. കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നതു പോലെ എന്‍റെ മോന്‍റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല. പെൻഷന് അപേക്ഷിച്ചിട്ടു പോലും ഇല്ലെന്ന കാര്യവും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.