വൈകല്യം മറന്ന് രഞ്ജിത്ത് ആദ്യക്ഷരം കുറിച്ചു; 34ാം വയസ്സില്‍
text_fieldsപീരുമേട്: അറിവിന്‍െറ ആദ്യക്ഷരം കുറിക്കാന്‍ എത്തിയ മുപ്പത്തിനാലുകാരനും അംഗപരിമിതനുമായ രഞ്ജിത്തിന് കെ.എസ്.ആര്‍.ടി.സി എം.ഡി എം.ജി. രാജമാണിക്യം ആദ്യക്ഷരം കുറിച്ചുനല്‍കി. ഇരുകാലിനും വൈകല്യമുള്ള രഞ്ജിത്ത് പരസഹായത്തോടെയാണ് നടക്കുന്നത്. വുഡ്ലാന്‍ഡ്സ് തോട്ടത്തിലെ തൊഴിലാളികളായ ജയിംസ്-സുഗന്ധി ദമ്പതികളുടെ മകനായ രഞ്ജിത്ത് റോഡില്‍നിന്ന് 400 മീറ്റര്‍ ദൂരെയുള്ള ലയത്തിലാണ് താമസിക്കുന്നത്. ഇവിടെ നിന്ന് രണ്ട് കിലോമീറ്ററുണ്ട് സ്കൂളിലേക്ക്. ഇത് വിദ്യാഭ്യാസത്തിനു തടസ്സമായി. എഴുത്തും വായനയും അറിയാത്ത രഞ്ജിത്തിന് അക്ഷരം പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് കണ്ടത്തെിയത് പീരുമേട് പഞ്ചായത്തിലെ പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകരാണ്. രാജമാണിക്യത്തില്‍നിന്ന് ആദ്യക്ഷരം കുറിക്കാനായതില്‍ സന്തോഷമുണ്ടെന്നും അക്ഷരലോകത്തേക്ക് വേഗം കടന്നുചെല്ലാന്‍ ഇനി കഴിയുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത്ത് പറഞ്ഞു. രാജമാണിക്യം രഞ്ജിത്തിനെ ഷാള്‍ അണിയിച്ച് അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.