തലശ്ശേരിയിലെ കസ്റ്റഡി മരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsതലശ്ശേരി: മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി തലശ്ശേരി പൊലീസിന് കൈമാറിയ തമിഴ്നാട് സേലം ആണ്ടിപ്പേട്ട സ്വദേശി കാളിമുത്തു (45) മരിച്ചത് ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി പ്രഫ. പ്രസന്നന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ ഡോക്ടര്‍മാരുടെ പാനല്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കാളിമുത്തുവിന്‍െറ ബന്ധുക്കളെ കണ്ടത്തൊനായി പൊലീസ് തമിഴ്നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. സേലം ആണ്ടിപ്പേട്ട മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ബന്ധുക്കളെ കണ്ടത്തെിയിട്ടില്ല. ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ടെന്നാണ് കാളിമുത്തുവിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത രാജു പൊലീസിനോടു പറഞ്ഞത്.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂരില്‍ വെച്ചാണ് രാജു, കാളിമുത്തുവിനെ പരിചയപ്പെടുന്നത്. മരം മുറിച്ചും ആക്രി സാധനങ്ങള്‍ പെറുക്കിയും കഴിഞ്ഞുവന്ന ഇരുവരും ഇരിങ്ങണ്ണൂരിലെ കടവരാന്തയിലാണ് ഒന്നിച്ചു താമസിച്ചുവന്നിരുന്നത്. കാളിമുത്തുവിന്‍െറ മരണവുമായി ബന്ധപ്പെട്ട് സംഭവത്തിലെ പ്രധാന സാക്ഷിയായി മാറിയ രാജു ഇപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണ്. തങ്ങളെ പൊലീസ് മര്‍ദിച്ചിട്ടില്ളെന്ന് ആവര്‍ത്തിച്ചു പറയുന്ന രാജു ലഹരിക്കടിമയാണ്. ഇയാളെ ലഹരിമുക്തമാക്കുന്നതിനായി പൊലീസ് മുന്‍കൈയെടുത്ത് തലശ്ശേരിക്കടുത്ത ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡി മരണത്തെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മധുസൂദനന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.
സംഭവദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും അന്വേഷണം സംഘം മൊഴിയെടുത്തിട്ടുണ്ട്. രാജുവിനെയും കാളിമുത്തുവിനെയും പിടികൂടി മര്‍ദിച്ച നാട്ടുകാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ശനിയാഴ്ച നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ച കാളിമുത്തുവിനെ ഞായറാഴ്ച പുലര്‍ച്ചെയാണ് ലോക്കപ്പിനുപുറത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ എസ്.ഐ എം.എസ്. ഫൈസലും രണ്ട് എ.എസ്.ഐമാരും സസ്പെന്‍ഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.