മന്ത്രി കെ.ടി. ജലീലിന്‍െറ സെനറ്റ് അംഗത്വത്തില്‍ സംശയം പ്രകടിപ്പിച്ച് കാലിക്കറ്റ് വാഴ്സിറ്റി
text_fieldsകോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീലിന്‍െറ സെനറ്റ് അംഗത്വത്തില്‍ സംശയം പ്രകടിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. മന്ത്രിയായിരിക്കെ ഇദ്ദേഹത്തിന് സെനറ്റില്‍ തുടരാന്‍ കഴിയുമോയെന്ന് ചൂണ്ടിക്കാട്ടി സ്റ്റാന്‍ഡിങ് കോണ്‍സലിനോട് നിയമോപദേശം തേടിയിരിക്കുകയാണ് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. ഇത് മന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണെന്നാരോപിച്ച് വി.സിക്കെതിരെ ഇടതു സിന്‍ഡിക്കേറ്റംഗങ്ങള്‍ രംഗത്തത്തെി.
എം.എല്‍.എയെന്ന നിലക്ക് സെനറ്റിലത്തെിയ കെ.ടി. ജലീല്‍ മന്ത്രിയായതോടെ തുടരാന്‍ കഴിയുമോയെന്ന കാര്യത്തിലാണ് വി.സി സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. പി.സി. ശശിധരനോട് നിയമോപദേശം ആരാഞ്ഞത്.
മറുപടി നല്‍കിയില്ളെങ്കിലും ഇത്തരം സംശയത്തില്‍ കഴമ്പില്ളെന്നാണ് സ്റ്റാന്‍ഡിങ് കോണ്‍സലിന്‍െറ നിലപാട്. സെനറ്റ് അംഗത്വം പ്രതിഫലം ലഭിക്കുന്ന തസ്തികയല്ലാത്തതിനാല്‍ മന്ത്രിക്ക് തുടരാമെന്നാണ് ചട്ടമെന്ന് അദ്ദേഹം പറഞ്ഞു. ആറ് എം.എല്‍.എമാരാണ് കാലിക്കറ്റ് സെനറ്റിലുണ്ടാവുക. മുന്‍ സര്‍ക്കാര്‍ കാലത്ത് പുന$സംഘടിപ്പിച്ച സെനറ്റില്‍ ഇടതുപക്ഷത്തുനിന്ന് കെ.ടി. ജലീല്‍, പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, യു.ഡി.എഫില്‍നിന്ന് കെ.എന്‍.എ. ഖാദര്‍, ടി.എന്‍. പ്രതാപന്‍, ഐ.സി. ബാലകൃഷ്ണന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സെനറ്റ് പുന$സംഘടിപ്പിക്കുന്നതുവരെ എം.എല്‍.എമാര്‍ക്ക് തുടരാന്‍ കഴിയുമെന്നാണ് ചട്ടം. എം.എല്‍.എ അല്ലാത്തവരുടെ അംഗത്വം റദ്ദാവുകയും ചെയ്യും.
മന്ത്രിയുടെ സെനറ്റ് അംഗത്വം റദ്ദാക്കാന്‍ വല്ല പഴുതുമുണ്ടോയെന്ന് അന്വേഷിക്കുകയാണ് വി.സിയെന്നും രാഷ്ട്രീയമായ പകപോക്കലാണ് ഇതിനു പിന്നിലെന്നും സിന്‍ഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ ആരോപിച്ചു.
പ്രോ-ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി കാലിക്കറ്റ് സെനറ്റ് അംഗമാണെന്നിരിക്കെ ഇത്തരമൊരു സംശയം സ്വാഭാവികമാണെന്നു കരുതാനാവില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, സെനറ്റിലെ എം.എല്‍.എമാരുടെ അംഗത്വം സംബന്ധിച്ച് നിയമസഭാ സെക്രട്ടറി ഉന്നയിച്ച സംശയം സ്റ്റാന്‍ഡിങ് കോണ്‍സലിനോട് ചോദിക്കുകയാണുണ്ടായതെന്ന് വി.സി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.