ഏക സിവില്‍കോഡ്: ശക്തമായി എതിര്‍ക്കുമെന്ന് സമസ്ത
text_fieldsകോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്‍െറ ഏക സിവില്‍കോഡ് നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും പോഷകസംഘടനകളുടെയും നേതൃയോഗം തീരുമാനിച്ചു. ഇന്ത്യയില്‍ പൊതുനിയമം കൊണ്ടുവരുന്നത് ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് നല്‍കുന്ന മൗലികാവകാശത്തിന്‍െറ ലംഘനമാണ്. വ്യത്യസ്ത മതസ്ഥര്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് പൊതുനിയമം കൊണ്ടുവരുന്നത് രാജ്യത്തിന്‍െറ മതേതരത്വവും വൈവിധ്യവും തകരാന്‍ കാരണമാകും. വിശ്വാസ സ്വാതന്ത്ര്യം മൗലികാവകാശമായിരിക്കെ ഹിതപരിശോധന നടത്തി നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നിഗൂഢനീക്കം സമൂഹം തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് സമാന മനസ്കരുമായി യോജിച്ച് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.
മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്ളലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, പി.എ. ജബ്ബാര്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ. ഇമ്പിച്ചിക്കോയ തങ്ങള്‍, എം.എ. ചേളാരി, റഷീദ് ഫൈസി വെള്ളായിക്കോട്, പ്രഫ. ടി. അബ്ദുല്‍മജീദ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.